Psalms · ബൈബിൾ (മലയാളം)

Psalms 29

1സ്വര്‍ഗീയ ദൂതന്മാരെ, യഹോവയ്ക്ക് കൊടുക്കുവിൻ, 2 യഹോവയ്ക്ക് മഹത്ത്വവും ശക്തിയും കൊടുക്കുവിൻ. 1

2യഹോവയ്ക്ക് അവിടുത്തെ നാമത്തിന് യോഗ്യമായ മഹത്ത്വം കൊടുക്കുവിൻ; 2 വിശുദ്ധിയുടെ സൗന്ദര്യത്തോടെ യഹോവയെ ആരാധിക്കുവിൻ. 1

3യഹോവയുടെ ശബ്ദം സമുദ്രത്തിൻമീതെ മുഴങ്ങുന്നു; 2 പെരുവെള്ളത്തിൻമീതെ യഹോവ, 2 മഹത്ത്വത്തിന്‍റെ ദൈവം തന്നെ, ഇടിമുഴക്കുന്നു. 1

4യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; 2 യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു. 1

5യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു; 2 യഹോവ ലെബാനോനിലെ ദേവദാരുക്കളെ പിളർക്കുന്നു. 1

6അവൻ അവയെ കാളക്കുട്ടിയെപ്പോലെയും 2 ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു. 1

7യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു. 1

8യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; 2 യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു. 1

9യഹോവയുടെ ശബ്ദം ഒക്ക് മരങ്ങളെ കുലുക്കുന്നു + 29:9 യഹോവയുടെ ശബ്ദം ഒക്ക് മരങ്ങളെ കുലുക്കുന്നു മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു; 2 അത് വനങ്ങളെ തോലുരിക്കുന്നു; 2 കർത്താവിന്‍റെ മന്ദിരത്തിൽ സകലരും “മഹത്ത്വം” എന്നു ചൊല്ലുന്നു. 1

10യഹോവ ജലപ്രളയത്തിനു മീതെ ഇരുന്നു; 2 യഹോവ എന്നേക്കും രാജാവായി ഭരിക്കുന്നു. 1

11യഹോവ തന്‍റെ ജനത്തിന് ശക്തി നല്കും; 2 യഹോവ തന്‍റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.

← Psalms 28Read In The App, Free →Psalms 30 →

Study Psalms 29

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150