Psalms 83
1ദൈവമേ, നിശ്ശബ്ദമായിരിക്കരുതേ; 2 ദൈവമേ, മൗനമായും സ്വസ്ഥമായും ഇരിക്കരുതേ. 1
2ഇതാ, അങ്ങേയുടെ ശത്രുക്കൾ കലഹിക്കുന്നു; 2 അങ്ങയെ വെറുക്കുന്നവർ തല ഉയർത്തുന്നു. 1
3അവർ അങ്ങേയുടെ ജനത്തിന്‍റെ നേരെ ഉപായം വിചാരിക്കുകയും 2 അങ്ങേക്ക് വിലയേറിയവരുടെ നേരെ ദുരാലോചന കഴിക്കുകയും ചെയ്യുന്നു. 1
4“വരുവിൻ, യിസ്രായേൽ ഒരു ജനതയായിരിക്കാത്തവിധം നാം അവരെ മുടിച്ചുകളയുക. 2 അവരുടെ പേര് ഇനി ആരും ഓർക്കരുത്” എന്നു അവർ പറഞ്ഞു. 1
5അവർ ഇങ്ങനെ ഏകമനസ്സോടെ ആലോചിച്ചു, 2 അങ്ങേക്കു വിരോധമായി സഖ്യം ചെയ്യുന്നു. 1
6ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും 2 മോവാബ്യരും ഹഗര്യരും, 1
7ഗെബാലും അമ്മോനും അമാലേക്കും, 2 ഫെലിസ്ത്യദേശവും സോർനിവാസികളും; 1
8അശ്ശൂരും അവരോട് യോജിച്ചു; 2 അവർ ലോത്തിന്‍റെ മക്കൾക്ക് സഹായമായിരുന്നു. സേലാ. 1
9മിദ്യാന്യരോട് ചെയ്തതുപോലെ അവരോടു ചെയ്യേണമേ; 2 കീശോൻതോട്ടിനരികിൽ വച്ചു സീസെരയോടും യാബീനോടും ചെയ്തതുപോലെ തന്നെ. 1
10അവർ ഏൻ-ദോരിൽവച്ച് നശിച്ചുപോയി; 2 അവർ നിലത്തിന് വളമായിത്തീർന്നു. 1
11അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നിവരെപ്പോലെയും 2 അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സൽമുന്ന എന്നിവരെപ്പോലെയും ആക്കേണമേ. 1
12“നാം ദൈവത്തിന്‍റെ നിവാസങ്ങളെ 2 നമുക്ക് അവകാശമാക്കിക്കൊള്ളുക” എന്നു അവർ പറഞ്ഞുവല്ലോ. 1
13എന്‍റെ ദൈവമേ, അവരെ ചുഴലിക്കാറ്റിൽ പൊടിപോലെയും 2 കാറ്റത്തു പാറുന്ന പതിർപോലെയും ആക്കേണമേ. 1
14വനത്തെ ദഹിപ്പിക്കുന്ന തീപോലെയും 2 പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും 1
15അങ്ങേയുടെ കൊടുങ്കാറ്റുകൊണ്ട് അവരെ പിന്തുടരേണമേ; 2 അങ്ങേയുടെ ചുഴലിക്കാറ്റുകൊണ്ട് അവരെ ഭ്രമിപ്പിക്കേണമേ. 1
16യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന് 2 അങ്ങ് അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കേണമേ. 1
17അവർ എന്നേക്കും ലജ്ജിച്ച് ഭ്രമിക്കുകയും 2 നാണിച്ച് നശിച്ചുപോകുകയും ചെയ്യട്ടെ. 1
18അങ്ങനെ അവർ യഹോവ എന്നു നാമമുള്ള അങ്ങ് മാത്രം 2 സർവ്വഭൂമിക്കും മീതെ അത്യുന്നതൻ എന്നു അറിയും.