Psalms · ബൈബിൾ (മലയാളം)

Psalms 49

1സകലജനതകളുമേ, ഇത് കേൾക്കുവിൻ; 2 സകലഭൂവാസികളുമേ, ശ്രദ്ധിക്കുവിൻ. 1

2സാമാന്യജനവും ശ്രേഷ്ഠജനവും 2 ധനവാന്മാരും ദരിദ്രന്മാരും തന്നെ. 1

3എന്‍റെ അധരം ജ്ഞാനം പ്രസ്താവിക്കും; 2 എന്‍റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നെ ആയിരിക്കും. 1

4ഞാൻ സദൃശവാക്യത്തിന് എന്‍റെ ചെവിചായിക്കും; 2 കിന്നരനാദത്തോടെ എന്‍റെ കടങ്കഥ കേൾപ്പിക്കും. 1

5ആപത്തുകാലത്ത്, ശത്രുക്കൾ 2 എന്‍റെ ചുറ്റും കൂടുമ്പോൾ ഞാൻ ഭയപ്പെടുകയില്ല. 1

6തന്‍റെ സമ്പത്തിൽ ആശ്രയിക്കുകയും 2 ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്നു. 1

7സത്യമായി, സ്വയം വീണ്ടെടുക്കുവാനോ + 49:7 സ്വയം വീണ്ടെടുക്കുവാനോ മറ്റൊരുത്തനും അവന്‍റെ സഹോദരനെ വീണ്ടെടുക്കുവാന്‍ 2 ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കുവാനോ കഴിയുകയില്ല. 1

8അവരുടെ പ്രാണന്‍റെ വീണ്ടെടുപ്പ് വിലയേറിയത്; 2 അത് ഒരുനാളും സാധിക്കുകയില്ല. 1

9സഹോദരൻ ശവക്കുഴി കാണാതെ 2 എന്നേക്കും ജീവിച്ചിരിക്കേണ്ടതിന് തന്നെ 1

10ജ്ഞാനികൾ മരിക്കുകയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കുകയും 2 അവരുടെ സമ്പാദ്യം മറ്റുള്ളവർക്ക് വിട്ടിട്ട് പോകുകയും ചെയ്യുന്നത് കാണുന്നുവല്ലോ. 1

11തങ്ങളുടെ ശവക്കുഴികള്‍ + 49:11 ശവക്കുഴികള്‍ അവരുടെ അകത്തെ വിചാരങ്ങള്‍ ശാശ്വതമായും 2 അവരുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും 1 എന്നാകുന്നു അവരുടെ വിചാരം; 2 അവരുടെ നിലങ്ങൾക്ക് അവർ അവരുടെ പേരിടുന്നു. 1

12എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്‍ക്കുകയില്ല. 2 അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യൻ. 1

13ഇത് സ്വാശ്രയക്കാരുടെ ഭവിഷ്യത്താകുന്നു; 2 അവരുടെ വാക്കുകൾ അനുസരിക്കുന്ന അവരുടെ പിൻതലമുറക്കാരുടെയും ഗതി ഇതുതന്നെ. സേലാ. 1

14അവരെ ആടുകളെപ്പോലെ പാതാളത്തിന് ഏല്പിച്ചിരിക്കുന്നു; 2 മൃത്യു അവരെ മേയിക്കുന്നു; 1 നേരുള്ളവർ പ്രഭാതത്തിൽ അവരുടെ മേൽ വാഴും; 2 അവരുടെ സൗന്ദര്യം ഇല്ലാതെയാകും; 2 അവര്‍ നേരെ പാതാളത്തിലേക്ക്‌ ഇറങ്ങുന്നു. 1

15എങ്കിലും എന്‍റെ പ്രാണനെ ദൈവം പാതാളത്തിന്‍റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും; 2 അവിടുന്ന് എന്നെ കൈക്കൊള്ളും. സേലാ. 1

16ഒരുവൻ ധനവാനായി ഭവിച്ചാലും 2 അവന്‍റെ ഭവനത്തിന്‍റെ മഹത്വം + 49:16 മഹത്വം സമ്പത്ത് വർദ്ധിച്ചാലും നീ ഭയപ്പെടരുത്. 1

17അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകുകയില്ല; 2 അവന്‍റെ മഹത്വം അവനെ അനുഗമിക്കുകയുമില്ല. 1

18അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്നു സ്വയം പറഞ്ഞു; 2 നീ നിനക്കു തന്നെ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും. 1

19അവൻ തന്‍റെ പിതാക്കന്മാരുടെ തലമുറയോട് ചേരും; 2 അവർ ഒരുനാളും വെളിച്ചം കാണുകയില്ല. 1

20ആദരവ് നേടിയ മനുഷ്യൻ വിവേക ശൂന്യനായാൽ 2 നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യനാകുന്നു.

← Psalms 48Read In The App, Free →Psalms 50 →

Study Psalms 49

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150