Psalms 57
1ദൈവമേ, എന്നോട് കൃപയുണ്ടാകേണമേ; 2 എന്നോട് കൃപയുണ്ടാകേണമേ; 1 ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു; 2 അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുംവരെ 2 ഞാൻ അവിടുത്തെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു. 1
2അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; 2 എനിക്കുവേണ്ടി സകലവും നിർവ്വഹിക്കുന്ന ദൈവത്തെ തന്നെ. 1
3എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ എന്നെ നിന്ദിക്കുമ്പോൾ 2 കർത്താവ് സ്വർഗ്ഗത്തിൽനിന്ന് കൈ നീട്ടി എന്നെ രക്ഷിക്കും. സേലാ. 2 ദൈവം തന്‍റെ ദയയും വിശ്വസ്തതയും അയയ്ക്കുന്നു. 1
4ഞാന്‍ സിംഹത്തേപ്പോലെ ആര്‍ത്തിയോടെ വിഴുങ്ങുന്ന ജനങ്ങളുടെ ഇടയിൽ ഇരിക്കുന്നു + 57:4 ഞാന്‍ സിംഹത്തേപ്പോലെ ആര്‍ത്തിയോടെ വിഴുങ്ങുന്ന ജനങ്ങളുടെ ഇടയിൽ ഇരിക്കുന്നു എന്‍റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു; 2 അഗ്നിജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു; 1 പല്ലുകൾ കുന്തങ്ങളോ അസ്ത്രങ്ങളോ, നാവ് മൂർച്ചയുള്ള വാളോ ആയിരിക്കുന്ന 2 മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നെ. 1
5ദൈവമേ, അവിടുന്ന് ആകാശത്തിന് മീതെ ഉയർന്നിരിക്കേണമേ; 2 അങ്ങേയുടെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ. 1
6അവർ എന്‍റെ കാലടികൾക്ക് മുമ്പിൽ ഒരു വല വിരിച്ചു; 2 എന്‍റെ മനസ്സ് ഇടിഞ്ഞിരിക്കുന്നു; 1 അവർ എന്‍റെ മുമ്പിൽ ഒരു കുഴി കുഴിച്ചു; 2 അതിൽ അവർ തന്നെ വീണു. സേലാ. 1
7എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു; 2 ദൈവമേ, എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു; 2 ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും. 1
8എൻ മനമേ + 57:8 മനമേ മഹത്വമേ , ഉണരുക; 2 വീണയും കിന്നരവുമേ, ഉണരുവിൻ! 2 ഞാൻ തന്നെ പ്രഭാതകാലത്ത് ഉണരും. 1
9കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ അങ്ങേക്ക് സ്തോത്രം ചെയ്യും; 2 ജനതകളുടെ മദ്ധ്യേ ഞാൻ അങ്ങേക്ക് കീർത്തനം ചെയ്യും. 1
10അങ്ങേയുടെ ദയ ആകാശത്തോളവും 2 അവിടുത്തെ വിശ്വസ്തത മേഘങ്ങളോളം വലുതല്ലയോ?. 1
11ദൈവമേ, അവിടുന്ന് ആകാശത്തിന് മീതെ ഉയർന്നിരിക്കേണമേ; 2 അവിടുത്തെ മഹത്വം സർവ്വഭൂമിയ്ക്കും ഉപരിയായി പരക്കട്ടെ.