Psalms 54
1ദൈവമേ, തിരുനാമത്താൽ എന്നെ രക്ഷിക്കേണമേ; 2 അങ്ങേയുടെ ശക്തിയാൽ എനിക്ക് ന്യായം പാലിച്ചുതരേണമേ. 1
2ദൈവമേ, എന്‍റെ പ്രാർത്ഥന കേൾക്കേണമേ; 2 എന്‍റെ വായിലെ വാക്കുകൾ ശ്രദ്ധിക്കേണമേ. 1
3അഹങ്കാരികള്‍ + 54:3 അഹങ്കാരികള്‍ അന്യജാതിക്കാർ എന്നോട് എതിർത്തിരിക്കുന്നു; 2 ഘോരന്മാർ എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നു; 2 അവർ ദൈവത്തെ അവരുടെ മുമ്പിൽ നിർത്തിയിട്ടില്ല. 1
4ഇതാ, ദൈവം എന്‍റെ സഹായകനാകുന്നു; 2 കർത്താവ് എന്‍റെ പ്രാണനെ താങ്ങുന്നു + 54:4 കർത്താവ് എന്‍റെ പ്രാണനെ താങ്ങുന്നു എന്‍റെ പ്രാണനെ താങ്ങുന്നവരോടു കൂടി ഉണ്ട്. 1
5കർത്താവ് എന്‍റെ ശത്രുക്കൾക്ക് തിന്മ പകരം ചെയ്യും; 2 അവിടുത്തെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ. 1
6സ്വമേധാദാനത്തോടെ ഞാൻ അങ്ങേക്ക് ഹനനയാഗം കഴിക്കും; 2 “യഹോവേ, തിരുനാമം നല്ലത്” എന്നു ചൊല്ലി ഞാൻ സ്തോത്രം ചെയ്യും. 1
7കർത്താവ് എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; 2 എന്‍റെ കണ്ണ് എന്‍റെ ശത്രുക്കളെ കണ്ടു രസിക്കും.