Psalms 64
1ദൈവമേ, എന്‍റെ സങ്കടത്തിൽ ഞാൻ കഴിക്കുന്ന അപേക്ഷ കേൾക്കേണമേ; 2 ശത്രുഭയത്തിൽനിന്ന് എന്‍റെ ജീവനെ പാലിക്കേണമേ; 1
2ദുഷ്കർമ്മികളുടെ ഗൂഢാലോചനയിലും 2 നീതികേട് പ്രവർത്തിക്കുന്നവരുടെ കൂട്ടത്തിലും ഞാൻ അകപ്പെടാതെ എന്നെ മറച്ചുകൊള്ളേണമേ. 1
3അവർ അവരുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു; 2 നിഷ്കളങ്കനെ ഒളിച്ചിരുന്ന് എയ്യേണ്ടതിന് 1
4അവർ കൈപ്പുള്ള വാക്കായ അസ്ത്രം തൊടുക്കുകയും 2 ശങ്കിക്കാതെ പെട്ടെന്ന് അവനെ എയ്തുകളയുകയും ചെയ്യുന്നു. 1
5തിന്മയായ കാര്യത്തിൽ അവർ അവരെത്തന്നെ ഉറപ്പിക്കുന്നു; 2 ഒളിച്ച് കെണിവയ്ക്കുവാൻ തമ്മിൽ ആലോചിക്കുന്നു; 2 “നമ്മെ ആര്‍ കാണും + 64:5 നമ്മെ ആര്‍ കാണും അവരെ ആര്‍ കാണും എന്നു അവര്‍ പറയുന്നു” എന്നു അവർ പറയുന്നു. 1
6അവർ ദ്രോഹസൂത്രങ്ങൾ കണ്ടുപിടിക്കുന്നു; 2 നാം ഒരു സൂക്ഷ്മസൂത്രം കണ്ടുപിടിച്ചു എന്നു പറയുന്നു; 2 മനുഷ്യന്‍റെ അന്തരംഗവും ഹൃദയവും അഗാധം തന്നെ. 1
7എന്നാൽ ദൈവം അവരെ എയ്യും; 2 അമ്പുകൊണ്ട് അവർ പെട്ടന്ന് മുറിവേല്ക്കും. 1
8അങ്ങനെ സ്വന്തനാവ് അവർക്ക് വിരോധമായിരിക്കുകയാൽ 2 അവർ ഇടറി വീഴുവാൻ ഇടയാകും; 2 അവരെ കാണുന്നവരെല്ലാം പരിഹാസത്തോടെ തല കുലുക്കുന്നു. 1
9അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ട് 2 ദൈവത്തിന്‍റെ പ്രവൃത്തിയെപ്പറ്റി പ്രസ്താവിക്കും; 2 ദൈവത്തിന്‍റെ പ്രവൃത്തിയെപ്പറ്റി അവർ ചിന്തിക്കും. 1
10നീതിമാൻ യഹോവയിൽ ആനന്ദിച്ച് അവിടുത്തെ ശരണമാക്കും; 2 ഹൃദയപരമാർത്ഥികൾ എല്ലാവരും പ്രശംസിക്കപ്പെടും.