Psalms 77
1ഞാൻ എന്‍റെ ശബ്ദം ഉയർത്തി ദൈവത്തോട്, 2 എന്‍റെ ശബ്ദം ഉയർത്തി ദൈവത്തോടുതന്നെ നിലവിളിക്കും; 2 അവിടുന്ന് എന്‍റെ നിലവിളി ശ്രദ്ധിക്കും. 1
2കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു, 2 രാത്രിയിൽ എന്‍റെ കൈ തളരാതെ മലർത്തിയിരുന്നു; 2 എന്‍റെ ഉള്ളം ആശ്വാസം നിരസിച്ചു. 1
3ഞാൻ ദൈവത്തെ ഓർത്തു നെടുവീർപ്പിടുന്നു. 2 ഞാൻ ധ്യാനിക്കുമ്പോൾ, എന്‍റെ ആത്മാവ് വിഷാദിക്കുന്നു. സേലാ. 1
4അങ്ങ് എന്‍റെ കണ്ണിന് ഉറക്കം നിഷേധിച്ചിരിക്കുന്നു; 2 സംസാരിക്കുവാൻ കഴിയാത്തവിധം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു. 1
5ഞാൻ പൂർവ്വദിവസങ്ങളെയും 2 പണ്ടത്തെ സംവത്സരങ്ങളെയും ഓർക്കുന്നു. 1
6എന്‍റെ ഹൃദയംകൊണ്ട് ഞാൻ ധ്യാനിക്കുന്നു; + 77:6 എന്‍റെ ഹൃദയംകൊണ്ട് ഞാൻ ധ്യാനിക്കുന്നു; രാത്രിയിൽ ഞാൻ എന്‍റെ സംഗീതം ഓർക്കുന്നു; 2 എന്‍റെ ആത്മാവും ശോധന കഴിക്കുന്നു + 77:6 എന്‍റെ ആത്മാവും ശോധന കഴിക്കുന്നു ഞാന്‍ എന്‍റെ മനസ്സിനോട് സംസാരിക്കും . 1
7കർത്താവ് എന്നേക്കും തള്ളിക്കളയുമോ? 2 ദൈവം ഇനി ഒരിക്കലും അനുകൂലമായിരിക്കുകയില്ലയോ? 1
8കർത്താവിന്‍റെ ദയ സദാകാലത്തേക്കും മറഞ്ഞു പോയോ? 2 ദൈവത്തിന്‍റെ വാഗ്ദാനം തലമുറതലമുറയോളം നിലനില്‍ക്കാതെ പോയോ? 1
9ദൈവം കൃപ കാണിക്കുവാൻ മറന്നിരിക്കുന്നുവോ? 2 അവിടുന്ന് കോപത്തിൽ തന്‍റെ കരുണ അടച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ. 1
10“എന്നാൽ അത് എന്‍റെ കഷ്ടതയാകുന്നു; 2 അത്യുന്നതന്‍റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നെ” എന്നു ഞാൻ പറഞ്ഞു. 1
11ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; 2 പണ്ടേയുള്ള അങ്ങേയുടെ അത്ഭുതങ്ങളെ ഞാൻ ഓർക്കും. 1
12ഞാൻ അങ്ങേയുടെ സകലപ്രവൃത്തികളെയും ധ്യാനിക്കും; 2 അങ്ങേയുടെ ക്രിയകളെക്കുറിച്ച് ഞാൻ ചിന്തിക്കും. 1
13ദൈവമേ, അങ്ങേയുടെ വഴി വിശുദ്ധമാകുന്നു + 77:13 അങ്ങേയുടെ വഴി വിശുദ്ധമാകുന്നു അങ്ങേയുടെ വഴി വിശുദ്ധസ്ഥലത്താകുന്നു; 2 നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു? 1
14അങ്ങ് അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു; 2 അങ്ങേയുടെ ബലത്തെ അങ്ങ് ജനതകളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു. 1
15തൃക്കൈകൊണ്ട് അങ്ങ് അങ്ങേയുടെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; 2 യാക്കോബിന്‍റെയും യോസേഫിന്‍റെയും മക്കളെ തന്നെ. സേലാ. 1
16ദൈവമേ, സമുദ്രങ്ങള്‍ അങ്ങയെ കണ്ടു, 2 സമുദ്രങ്ങള്‍ അങ്ങയെ കണ്ടു ഭ്രമിച്ചു, 2 ആഴികളും വിറച്ചുപോയി. 1
17മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; 2 ആകാശം ഇടിനാദം മുഴക്കി; 2 അങ്ങേയുടെ അസ്ത്രങ്ങൾ പരക്കെ പറന്നു. 1
18അങ്ങേയുടെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി; 2 മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു; 2 ഭൂമി കുലുങ്ങി നടുങ്ങിപ്പോയി. 1
19അങ്ങേയുടെ വഴി സമുദ്രത്തിലും അവിടുത്തെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു; 2 അങ്ങേയുടെ കാൽചുവടുകളെ അറിയാതെയുമിരുന്നു. 1
20മോശെയുടെയും അഹരോന്‍റെയും കയ്യാൽ 2 അങ്ങ് അങ്ങേയുടെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെ പോലെ നടത്തി.