Psalms · ബൈബിൾ (മലയാളം)

Psalms 26

1യഹോവേ, എനിക്ക് ന്യായം പാലിച്ചുതരേണമേ; 2 ഞാൻ എന്‍റെ നിഷ്കളങ്കതയിൽ നടക്കുന്നു; 2 ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു. 1

2യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യേണമേ; 2 എന്‍റെ മനസ്സും എന്‍റെ ഹൃദയവും പരിശോധിക്കേണമേ. 1

3അങ്ങേയുടെ ദയ എന്‍റെ കണ്മുമ്പിൽ ഇരിക്കുന്നു; 2 അങ്ങേയുടെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു. 1

4വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല; 2 കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല. 1

5ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു; 2 ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല. 1

6സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും 2 നിന്‍റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും 1

7ഞാൻ നിഷ്ക്കളങ്കതയിൽ എന്‍റെ കൈകൾ കഴുകുന്നു; 2 യഹോവേ, ഞാൻ അങ്ങേയുടെ യാഗപീഠം വലംവയ്ക്കുന്നു. 1

8യഹോവേ, അങ്ങേയുടെ ആലയമായ വാസസ്ഥലവും 2 അങ്ങേയുടെ മഹത്വത്തിന്‍റെ നിവാസവും എനിക്ക് പ്രിയമാകുന്നു. 1

9പാപികളോടുകൂടി എന്‍റെ പ്രാണനെയും 2 രക്തദാഹികളോടുകൂടി എന്‍റെ ജീവനെയും സംഹരിച്ചുകളയരുതേ. 1

10അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ട്; 2 അവരുടെ വലങ്കൈ കോഴ വാങ്ങാൻ ഒരുങ്ങിയിരിക്കുന്നു. 1

11ഞാനോ, എന്‍റെ നിഷ്കളങ്കതയിൽ നടക്കും; 2 എന്നെ വീണ്ടെടുത്ത് എന്നോട് കൃപ ചെയ്യേണമേ. 1

12എന്‍റെ കാലടി സമഭൂമിയിൽ നില്ക്കുന്നു; 2 സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.

← Psalms 25Read In The App, Free →Psalms 27 →

Study Psalms 26

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150