Psalms 90
1കർത്താവേ, അവിടുന്ന് തലമുറതലമുറയായി 2 ഞങ്ങളുടെ സങ്കേതമായിരിക്കുന്നു; 1
2പർവ്വതങ്ങൾ ഉണ്ടായതിനും 2 അങ്ങ് ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിനും മുൻപ് 2 അങ്ങ് അനാദിയായും ശാശ്വതമായും ദൈവം ആകുന്നു. 1
3അങ്ങ് മർത്യനെ പൊടിയിലേക്ക് മടങ്ങിച്ചേരുമാറാക്കുന്നു; 2 “മനുഷ്യപുത്രന്മാരേ, തിരികെ വരുവിൻ” എന്നും അരുളിച്ചെയ്യുന്നു. 1
4ആയിരം വര്‍ഷം അവിടുത്തെ ദൃഷ്ടിയിൽ 2 ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും 2 രാത്രിയിലെ ഒരു യാമംപോലെയും മാത്രം ആകുന്നു. 1
5അവിടുന്ന് മനുഷ്യരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ; 2 അവർ രാവിലെ മുളച്ചുവരുന്ന പുല്ലുപോലെ ആകുന്നു. 1
6അത് രാവിലെ തഴച്ചുവളരുന്നു; 2 വൈകുന്നേരം അത് വാടി കരിഞ്ഞുപോകുന്നു. 1
7ഞങ്ങൾ അങ്ങേയുടെ കോപത്താൽ ക്ഷയിച്ചും 2 അങ്ങേയുടെ ക്രോധത്താൽ ഭ്രമിച്ചുംപോകുന്നു. 1
8അങ്ങ് ഞങ്ങളുടെ അകൃത്യങ്ങൾ അങ്ങേയുടെ മുമ്പിലും 2 ഞങ്ങളുടെ രഹസ്യപാപങ്ങൾ അങ്ങേയുടെ മുഖപ്രകാശത്തിലും വച്ചിരിക്കുന്നു. 1
9ഞങ്ങളുടെ നാളുകൾ എല്ലാം അങ്ങേയുടെ ക്രോധത്തിൽ കഴിഞ്ഞുപോയി; 2 ഞങ്ങളുടെ സംവത്സരങ്ങൾ ഞങ്ങൾ ഒരു നെടുവീർപ്പുപോലെ കഴിക്കുന്നു. 1
10ഞങ്ങളുടെ ആയുഷ്കാലം + 90:10 ആയുഷ്കാലം-അഭിമാനം എഴുപത് വര്‍ഷം; 2 ഏറെ ആയാൽ എൺപത്; 1 അതിന്‍റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; 2 അത് വേഗം തീരുകയും ഞങ്ങൾ പറന്നു പോകുകയും ചെയ്യുന്നു. 1
11അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം അങ്ങേയുടെ കോപത്തിന്‍റെ ശക്തിയെയും 2 അങ്ങേയുടെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആര്‍? 1
12ഞങ്ങൾ ജ്ഞാനമുള്ള ഒരു ഹൃദയം പ്രാപിക്കത്തക്കവണ്ണം 2 ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ. 1
13യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? 2 അടിയങ്ങളോട് സഹതാപം തോന്നേണമേ. 1
14കാലത്ത് തന്നെ ഞങ്ങളെ അവിടുത്തെ ദയകൊണ്ട് തൃപ്തരാക്കേണമേ; 2 എന്നാൽ ഞങ്ങളുടെ ആയുഷ്കാലമെല്ലാം ഞങ്ങൾ ഘോഷിച്ചാനന്ദിക്കും. 1
15അവിടുന്ന് ഞങ്ങളെ ക്ലേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും 2 തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ. 1
16അങ്ങേയുടെ ദാസന്മാർക്ക് അങ്ങേയുടെ പ്രവൃത്തിയും 2 അവരുടെ മക്കൾക്ക് അങ്ങേയുടെ മഹത്വവും വെളിപ്പെടുമാറാകട്ടെ. 1
17ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ; 2 ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സാദ്ധ്യമാക്കി തരേണമേ; 2 അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സാദ്ധ്യമാക്കി തരേണമേ.