Psalms · ബൈബിൾ (മലയാളം)

Psalms 95

1വരുവിൻ, നാം യഹോവയ്ക്കു പാടുക; 2 നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക. 1

2നാം സ്തോത്രത്തോടെ തിരുസന്നിധിയിൽ ചെല്ലുക; 2 സങ്കീർത്തനങ്ങളോടെ ദൈവത്തിന്‍റെ മുമ്പാകെ ഘോഷിക്കുക. 1

3യഹോവ മഹാദൈവമല്ലോ; 2 അവിടുന്ന് സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നെ. 1

4ഭൂമിയുടെ അധോഭാഗങ്ങൾ കർത്താവിന്‍റെ കയ്യിൽ ആകുന്നു; 2 പർവ്വതങ്ങളുടെ ശിഖരങ്ങളും അവിടുത്തേയ്ക്കുള്ളവ. 1

5സമുദ്രം അവിടുത്തേതാണ്; ദൈവം അതിനെ ഉണ്ടാക്കി; 2 കരയെയും അവിടുത്തെ കൈകൾ മനഞ്ഞിരിക്കുന്നു. 1

6വരുവിൻ, നാം വണങ്ങി നമസ്കരിക്കുക; 2 നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. 1

7അവിടുന്ന് നമ്മുടെ ദൈവമാകുന്നു; 2 നാമോ അവിടുന്ന് മേയിക്കുന്ന ജനവും അവിടുത്തെ കൈകളിലെ ആടുകളും തന്നെ. 1

8ഇന്ന് നിങ്ങൾ ദൈവത്തിന്‍റെ ശബ്ദം കേൾക്കുന്നു എങ്കിൽ, 2 മെരീബ + 95:8 മെരീബ-കലഹംയിലെപ്പോലെയും മരുഭൂമിയിൽ മസ്സാ + 95:8 മസ്സാ-പരീക്ഷ, പുറപ്പാടു 17:1-7, സംഖ്യ 20:1-13, ആവര്‍ത്തനം 6:16, 33:8 നോക്കുക നാളിലെപ്പോലെയും 2 നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. 1

9അവിടെവച്ച് നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; 2 എന്‍റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധന ചെയ്തു. 1

10നാല്പത് വർഷം ഞാൻ ആ തലമുറയെക്കുറിച്ച് ദു:ഖിച്ചു. 2 “അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനം എന്നും 2 എന്‍റെ കല്‍പ്പനകളെ അനുസരിച്ചിട്ടില്ലാത്തവര്‍ + 95:10 എന്‍റെ കല്‍പ്പനകളെ അനുസരിച്ചിട്ടില്ലാത്തവര്‍ എന്‍റെ വഴികൾ അറിഞ്ഞിട്ടില്ലാത്തവർ” എന്നും ഞാൻ പറഞ്ഞു. 1

11“ആകയാൽ അവർ എന്‍റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല” 2 എന്നു ഞാൻ എന്‍റെ ക്രോധത്തിൽ സത്യംചെയ്തു.

← Psalms 94Read In The App, Free →Psalms 96 →

Study Psalms 95

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150