Psalms 91
1അത്യുന്നതനായ ദൈവത്തിന്‍റെ മറവിൽ വസിക്കുകയും 2 സർവ്വശക്തന്‍റെ നിഴലിൻ കീഴിൽ വസിക്കുകയും ചെയ്യുന്നവൻ 1
2യഹോവയെക്കുറിച്ച്: “അവിടുന്ന് എന്‍റെ സങ്കേതവും കോട്ടയും 2 ഞാൻ ആശ്രയിക്കുന്ന എന്‍റെ ദൈവവും” എന്നു പറയുന്നു. 1
3ദൈവം നിന്നെ വേട്ടക്കാരന്‍റെ കെണിയിൽ നിന്നും 2 മാരകമായ മഹാവ്യാധിയിൽനിന്നും വിടുവിക്കും. 1
4തന്‍റെ തൂവലുകൾകൊണ്ട് കർത്താവ് നിന്നെ മറയ്ക്കും; 2 അവിടുത്തെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; 2 അവിടുത്തെ വിശ്വസ്തത നിനക്കു പരിചയും കവചവും ആകുന്നു. 1
5രാത്രിയിലെ ഭീകരതയും 2 പകൽ പറന്നുവരുന്ന അമ്പുകളും 1
6ഇരുളിൽ മറഞ്ഞിരിക്കുന്ന മഹാവ്യാധിയും 2 ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരകനും നിന്നെ ഭയപ്പെടുത്തുകയില്ല. 1
7നിന്‍റെ വശത്ത് ആയിരം പേരും 2 നിന്‍റെ വലത്തുഭാഗത്ത് പതിനായിരംപേരും വീഴാം, 2 എങ്കിലും ഇതൊന്നും നിന്നോട് അടുത്തുവരുകയില്ല. 1
8നിന്‍റെ കണ്ണുകൊണ്ട് തന്നെ നീ നോക്കി 2 ദുഷ്ടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം കാണും. 1
9എന്‍റെ സങ്കേതമായ യഹോവയെ, 2 അത്യുന്നതനായവനെത്തന്നെ, നീ നിന്‍റെ വാസസ്ഥലമാക്കി ഇരിക്കുന്നതിനാൽ, 1
10ഒരു അനർത്ഥവും നിനക്കു ഭവിക്കുകയില്ല; 2 ഒരു ബാധയും നിന്‍റെ കൂടാരത്തിന് അടുത്തുവരുകയില്ല. 1
11നിന്‍റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് 2 കർത്താവ് നിന്നെക്കുറിച്ച് തന്‍റെ ദൂതന്മാരോട് കല്പിക്കും; 1
12നിന്‍റെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന് 2 അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും. 1
13സിംഹത്തെയും അണലിയെയും നീ ചവിട്ടും; 2 ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും. 1
14“അവൻ സ്നേഹപൂർവം എന്നോട് പറ്റിയിരിക്കുകയാൽ ഞാൻ അവനെ വിടുവിക്കും; 2 അവൻ എന്‍റെ നാമത്തെ അറിയുകയാൽ ഞാൻ അവനെ ഉയർത്തും. 1
15അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും; 2 കഷ്ടകാലത്ത് ഞാൻ അവനോടുകൂടെ ഇരിക്കും; 2 ഞാൻ അവനെ വിടുവിച്ച് മഹത്വീകരിക്കും. 1
16ദീർഘായുസ്സുകൊണ്ട് ഞാൻ അവനെ തൃപ്തനാക്കും; 2 എന്‍റെ രക്ഷയെ അവന് കാണിച്ചുകൊടുക്കും.