Psalms · ബൈബിൾ (മലയാളം)

Psalms 50

1സർവ്വശക്തനായ ദൈവം, യഹോവയായ ദൈവം തന്നെ, തന്‍റെ വാക്കിനാൽ, 2 സൂര്യന്‍റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു. 1

2സൗന്ദര്യത്തിന്‍റെ പൂർണ്ണതയായ 2 സീയോനിൽനിന്നു ദൈവം പ്രകാശിക്കുന്നു. 1

3നമ്മുടെ ദൈവം വരുന്നു; നിശ്ശബ്ദനായിരിക്കുകയില്ല; 2 ദൈവത്തിന്‍റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; 2 അവിടുത്തെ ചുറ്റും വലിയ കൊടുങ്കാറ്റടിക്കുന്നു. 1

4തന്‍റെ ജനത്തെ ന്യായം വിധിക്കേണ്ടതിന് 2 കർത്താവ് ഉയരത്തിൽനിന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു. 1

5യാഗം കഴിച്ച് എന്നോട് ഉടമ്പടി ചെയ്തവരായ 2 എന്‍റെ വിശുദ്ധന്മാരെ എന്‍റെ അടുക്കൽ കൂട്ടുവിൻ. 1

6ദൈവം തന്നെ ന്യായാധിപതി ആയിരിക്കുകയാൽ 2 ആകാശം അവിടുത്തെ നീതിയെ ഘോഷിക്കും. സേലാ. 1

7എന്‍റെ ജനമേ, കേൾക്കുക; ഞാൻ സംസാരിക്കും. 2 യിസ്രായേലേ, ഞാൻ നിങ്ങൾക്കെതിരെ സാക്ഷ്യം പറയും: 2 ദൈവമായ ഞാൻ നിന്‍റെ ദൈവമാകുന്നു. 1

8നിന്‍റെ ഹനനയാഗങ്ങളെക്കുറിച്ച് ഞാൻ നിന്നെ ശാസിക്കുന്നില്ല; 2 നിന്‍റെ ഹോമയാഗങ്ങൾ എപ്പോഴും എന്‍റെ മുമ്പാകെ ഉണ്ടല്ലോ. 1

9നിന്‍റെ വീട്ടിൽനിന്ന് ഒരു കാളയെയോ 2 നിന്‍റെ തൊഴുത്തുകളിൽനിന്ന് ഒരു കോലാട്ടുകൊറ്റനെയോ ഞാൻ എടുക്കുകയില്ല. 1

10കാട്ടിലെ സകലമൃഗങ്ങളും 2 ആയിരം കുന്നുകളിലെ കന്നുകാലികളും എനിക്കുള്ളവയാകുന്നു. 1

11മലകളിലെ + 50:11 മലകളിലെ ആകാശത്തിലെ പക്ഷികളെ എല്ലാം ഞാൻ അറിയുന്നു; 2 വയലിലെ വന്യമൃഗങ്ങളും എനിക്കുള്ളവ തന്നെ. 1

12“എനിക്ക് വിശക്കുമ്പോൾ ഞാൻ നിന്നോട് പറയുകയില്ല; 2 ലോകവും അതിലുള്ള സകലവും എന്‍റെതാകുന്നു. 1

13ഞാൻ കാളകളുടെ മാംസം തിന്നുമോ? 2 കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ? 1

14ദൈവത്തിന് സ്തോത്രയാഗം അർപ്പിക്കുക; 2 അത്യുന്നതനായ ദൈവത്തിന് നിന്‍റെ നേർച്ചകൾ കഴിക്കുക. 1

15കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; 2 ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.“ 1

16എന്നാൽ ദുഷ്ടനോട് ദൈവം അരുളിച്ചെയ്യുന്നത്: 2 “എന്‍റെ ചട്ടങ്ങൾ അറിയിക്കുവാനും എന്‍റെ നിയമം നിന്‍റെ വായിൽ എടുക്കുവാനും നിനക്കു എന്ത് കാര്യം? 1

17നീ ശാസന വെറുത്ത് 2 എന്‍റെ വചനങ്ങൾ നിന്‍റെ പിറകിൽ എറിഞ്ഞുകളയുന്നുവല്ലോ. 1

18കള്ളനെ കണ്ടാൽ നീ അവന്‍റെ പക്ഷം ചേരുന്നു; 2 വ്യഭിചാരികളോട് നീ കൂട്ട് കൂടുന്നു. 1

19“നിന്‍റെ വായ് നീ ദോഷത്തിന് വിട്ടുകൊടുക്കുന്നു; 2 നിന്‍റെ നാവ് വഞ്ചനയ്ക്ക് രൂപം നൽകുന്നു. 1

20നീ ഇരുന്ന് നിന്‍റെ സഹോദരന് വിരോധമായി സംസാരിക്കുന്നു; 2 നിന്‍റെ അമ്മയുടെ മകനെക്കുറിച്ച് അപവാദം പറയുന്നു. 1

21ഇപ്രകാരം നീ ചെയ്യുകയും ഞാൻ മിണ്ടാതിരിക്കുകയും ചെയ്തപ്പോൾ 2 ഞാനും നിന്നെപ്പോലെയുള്ളവനെന്ന് നീ വിചാരിച്ചു; 2 എന്നാൽ ഞാൻ നിന്നെ ശാസിച്ച് നിന്‍റെ കണ്ണിന്‍റെ മുമ്പിൽ അവയെല്ലാം നിരത്തിവക്കും.” 1

22“ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊള്ളുവീൻ; 2 അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; 2 വിടുവിക്കുവാൻ ആരും ഉണ്ടാകുകയുമില്ല. 1

23സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; 2 തന്‍റെ നടപ്പ് ക്രമപ്പെടുത്തുന്നവന് ഞാൻ ദൈവത്തിന്‍റെ രക്ഷയെ കാണിച്ചുകൊടുക്കും.“

← Psalms 49Read In The App, Free →Psalms 51 →

Study Psalms 50

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150