Psalms · ബൈബിൾ (മലയാളം)

Psalms 74

1ദൈവമേ, അങ്ങ് ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്? 2 അങ്ങേയുടെ മേച്ചില്പുറത്തെ ആടുകളുടെ നേരെ അവിടുത്തെ കോപം പുകയുന്നത് എന്ത്? 1

2അങ്ങ് പണ്ടുപണ്ടേ സമ്പാദിച്ച അവിടുത്തെ സഭയെയും 2 അങ്ങ് വീണ്ടെടുത്ത അവിടുത്തെ അവകാശഗോത്രത്തെയും 2 അങ്ങ് വസിച്ചിരുന്ന സീയോൻ പർവ്വതത്തെയും ഓർക്കേണമേ. 1

3നിത്യശൂന്യങ്ങളിലേക്ക് അങ്ങേയുടെ കാലടി വെക്കേണമേ; 2 ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു. 1

4അങ്ങേയുടെ വൈരികൾ അങ്ങേയുടെ സമാഗമന സ്ഥലത്തിന്‍റെ നടുവിൽ അലറുന്നു; 2 അവരുടെ കൊടികൾ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു. 1

5അവർ മരക്കൂട്ടത്തിന്മേൽ 2 കോടാലി ഓങ്ങുന്നതുപോലെ തോന്നി. 1

6ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും 2 അതിന്‍റെ ചിത്രപ്പണികൾ മുഴുവനും തകർത്തുകളയുന്നു. 1

7അവർ അങ്ങേയുടെ വിശുദ്ധമന്ദിരം തീവച്ചു; 2 തിരുനാമത്തിന്‍റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി. 1

8“നാം അവരെ നശിപ്പിച്ചുകളയുക” എന്നു അവരുടെ ഹൃദയത്തിൽ പറഞ്ഞു, 2 ദേശത്തിൽ ദൈവത്തിന്‍റെ ആലയങ്ങളെല്ലാം ചുട്ടുകളഞ്ഞു. 1

9ഞങ്ങൾ ഒരു അടയാളവും കാണുന്നില്ല; 2 യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; 2 ഇത് എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല. 1

10ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? 2 ശത്രു അവിടുത്തെ നാമത്തെ എന്നേക്കും ദുഷിക്കുമോ? 1

11അവിടുത്തെ കൈ, അങ്ങേയുടെ വലങ്കൈ അവിടുന്ന് പിൻവലിച്ചുകളയുന്നത് എന്ത്? 2 അങ്ങേയുടെ മാറിൽ നിന്ന് അത് എടുത്ത് അവരെ നശിപ്പിക്കേണമേ. 1

12ദൈവം പുരാതനമേ എന്‍റെ രാജാവാകുന്നു; 2 ഭൂമിയുടെ മദ്ധ്യത്തിൽ അവിടുന്ന് രക്ഷ പ്രവർത്തിക്കുന്നു. 1

13അങ്ങേയുടെ ശക്തികൊണ്ട് അവിടുന്ന് സമുദ്രത്തെ വിഭാഗിച്ചു; 2 വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തല ഉടച്ചുകളഞ്ഞു. 1

14ലിവ്യാഥാന്‍റെ + 74:14 ലിവ്യാഥാന്‍റെ ലിവ്യാഥാന്‍-പുരാണത്തിലെ വ്യാളി. വിവിധ തലകളുള്ളതായി കരുതുന്നു. ഉഗ്ര കടല്‍പ്പാമ്പുകള്‍ അല്ലെങ്കില്‍ കടലിലെ വലിയ ജീവികള്‍. സങ്കീ 104:26, യെശ 27:1 നോക്കുക. തലകളെ അവിടുന്ന് തകർത്തു; 2 മരുഭൂവാസികളായ ജീവികൾക്ക് + 74:14 മരുഭൂവാസികളായ ജീവികൾക്ക് മരുഭൂവാസികളായ ജനങ്ങള്‍ക്ക് അതിനെ ആഹാരമായി കൊടുത്തു. 1

15അങ്ങ് ഉറവും ഒഴുക്കും തുറന്നുവിട്ടു, 2 മഹാനദികളെ അങ്ങ് വറ്റിച്ചുകളഞ്ഞു. 1

16പകൽ നിനക്കുള്ളത്; രാവും അങ്ങേക്കുള്ളത്; 2 വെളിച്ചത്തെയും സൂര്യനെയും അവിടുന്ന് ഉണ്ടാക്കിയിരിക്കുന്നു. 1

17ഭൂസീമകൾ എല്ലാം അവിടുന്ന് സ്ഥാപിച്ചു; 2 അങ്ങ് ഉഷ്ണകാലവും ശീതകാലവും നിയമിച്ചു. 1

18യഹോവേ, ശത്രു നിന്ദിച്ചതും 2 മൂഢജനത തിരുനാമത്തെ ദുഷിച്ചതും ഓർക്കേണമേ. 1

19അങ്ങേയുടെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ; 2 അങ്ങേയുടെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ. 1

20അങ്ങേയുടെ നിയമത്തെ മാനിക്കേണമേ; 2 ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. 1

21പീഡിതൻ ലജ്ജിച്ച് പിന്തിരിയരുതേ; 2 എളിയവനും ദരിദ്രനും തിരുനാമത്തെ സ്തുതിക്കട്ടെ. 1

22ദൈവമേ, എഴുന്നേറ്റ് അങ്ങേയുടെ വ്യവഹാരം നടത്തേണമേ; 2 മൂഢൻ ഇടവിടാതെ അങ്ങയെ നിന്ദിക്കുന്നത് ഓർക്കേണമേ. 1

23അങ്ങേയുടെ വൈരികളുടെ ആരവം മറക്കരുതേ; 2 അങ്ങേയുടെ എതിരാളികളുടെ കലഹം എപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

← Psalms 73Read In The App, Free →Psalms 75 →

Study Psalms 74

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150