Psalms 110
1യഹോവ എന്‍റെ കർത്താവിനോട് അരുളിച്ചെയ്യുന്നത്: 2 “ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം 2 നീ എന്‍റെ വലത്തുഭാഗത്തിരിക്കുക.” 1
2നിന്‍റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; 2 നീ നിന്‍റെ ശത്രുക്കളുടെ മദ്ധ്യത്തിൽ വാഴുക. 1
3നിന്‍റെ സേനാദിവസത്തില്‍ നിന്‍റെ ജനം സ്വമേധയാ നിനക്കു വിധേയപ്പെട്ടിരിക്കും; 2 വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടി ഉഷസ്സിന്‍റെ ഉദരത്തിൽനിന്ന് പുറപ്പെടുന്ന 2 മഞ്ഞുപോലെ യുവാക്കൾ നിനക്കുവേണ്ടി പുറപ്പെട്ടുവരും. 1
4“നീ മല്ക്കീസേദെക്കിന്‍റെ + 110:4 മല്ക്കീസേദെക്കിന്‍റെ എബ്രായര്‍ 5:6, 6:20, 7:17, 21 നോക്കുക ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ ആകുന്നു” 2 എന്നു യഹോവ സത്യംചെയ്തു; അതിന് മാറ്റമില്ല. 1
5കർത്താവ് നിന്‍റെ വലത്തുഭാഗത്തുണ്ട്; 2 തന്‍റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും. 1
6അവിടുന്ന് ജനതകളുടെ ഇടയിൽ ന്യായംവിധിക്കും; 2 അവൻ എല്ലാ സ്ഥലങ്ങളും ശവങ്ങൾകൊണ്ട് നിറയ്ക്കും; 2 അവിടുന്ന് അനേകം ദേശങ്ങളുടെ തലവന്മാരെ തകർത്തുകളയും. 1
7അവിടുന്ന് വഴിയരികിലുള്ള അരുവിയിൽനിന്നു കുടിക്കും; 2 അതുകൊണ്ട് അവിടുന്ന് തല ഉയർത്തും.