Psalms 18
1എന്‍റെ ബലമായ യഹോവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. 1
2യഹോവ എന്‍റെ ശൈലവും കോട്ടയും എന്‍റെ രക്ഷകനും 2 ദൈവവും ഞാൻ ശരണമാക്കുന്ന പാറയും 2 എന്‍റെ പരിചയും എന്‍റെ രക്ഷയുടെ കൊമ്പും ഗോപുരവും ആകുന്നു. 1
3സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കുകയും 2 എന്‍റെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷപ്രാപിക്കുകയും ചെയ്യും. 1
4മരണപാശങ്ങൾ എന്നെ ചുറ്റി; 2 അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു. 1
5പാതാളപാശങ്ങൾ + 18:5 പാതാളപാശങ്ങൾ മരിച്ചവരുടെ ലോകം എന്നെ വളഞ്ഞു; 2 മരണത്തിന്‍റെ കെണികളും എന്നെ പിൻതുടർന്നു പിടിച്ചു. 1
6എന്‍റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, 2 എന്‍റെ ദൈവത്തോട് നിലവിളിച്ചു; 1 അവിടുന്ന് തന്‍റെ മന്ദിരത്തിൽ ഇരുന്ന് എന്‍റെ അപേക്ഷ കേട്ടു; 2 എന്‍റെ നിലവിളിയും തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥനയും അവിടുത്തെ ചെവിയിൽ എത്തി. 1
7ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; 2 ദൈവം കോപിക്കുകയാൽ അവ കുലുങ്ങിപ്പോയി. 1
8അവിടുത്തെ മൂക്കിൽനിന്ന് പുകപൊങ്ങി; 2 അവിടുത്തെ വായിൽനിന്ന് തീ പുറപ്പെട്ടു ദഹിപ്പിച്ചു; 2 തീക്കനൽ ദൈവത്തിൽനിന്ന് ജ്വലിച്ചു. 1
9അവിടുന്ന് ആകാശം ചായിച്ചിറങ്ങി; 2 കൂരിരുൾ അവിടുത്തെ കാല്ക്കീഴിലുണ്ടായിരുന്നു. 1
10ദൈവം കെരൂബിനെ + 18:10 കെരൂബിനെ പഴയ നിയമത്തില്‍ കെരൂബ് എന്നാല്‍ ചിറകുകളുള്ളതും യഹോവയുടെ സ്വര്‍ഗീയ സിംഹാസനം കാക്കുന്ന ജീവിയാണ്. വാഹനമാക്കി പറന്നു; 2 കർത്താവ് കാറ്റിന്‍റെ ചിറകിന്മേൽ ഇരുന്നു സഞ്ചരിച്ചു. 1
11ദൈവം അന്ധകാരത്തെ തന്‍റെ മറവും 2 ജലതമസ്സിനെയും മഴമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി. 1
12ദൈവം തന്‍റെ മുമ്പിലുള്ള പ്രകാശത്താൽ 2 ആലിപ്പഴവും തീക്കനലും മേഘങ്ങളിൽനിന്ന് പൊഴിയിച്ചു. 1
13യഹോവ ആകാശത്തിൽ ഇടി മുഴക്കി, 2 അത്യുന്നതനായ ദൈവം തന്‍റെ നാദം കേൾപ്പിച്ചു, 2 ആലിപ്പഴവും തീക്കനലും + 18:13 ആലിപ്പഴവും തീക്കനലും ചില കൈയ്യെഴുത്തുപ്രതികളില്‍ ഈ ഭാഗം കാണുന്നില്ല പൊഴിഞ്ഞു. 1
14ദൈവം അസ്ത്രം എയ്ത് ശത്രുവിനെ ചിതറിച്ചു; 2 മിന്നൽ അയച്ച് അവരെ തോല്പിച്ചു. 1
15യഹോവേ, അവിടുത്തെ ശാസനയാലും 2 അങ്ങേയുടെ മൂക്കിലെ ശ്വാസത്തിന്‍റെ പ്രവാഹത്തിന്‍റെ ശക്തിയാലും 1 സമുദ്രപാതകൾ തെളിഞ്ഞുവന്നു; 2 ഭൂമിയുടെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു. 1
16കർത്താവ് ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, 2 പെരുവെള്ളത്തിൽ നിന്ന് എന്നെ വലിച്ചെടുത്തു. 1
17എന്‍റെ ബലമുള്ള ശത്രുവിന്‍റെ കൈയിൽനിന്നും 2 എന്നെ വെറുത്തവരുടെ പക്കൽനിന്നും കർത്താവ് എന്നെ വിടുവിച്ചു; 2 അവർ എന്നിലും ബലവാന്മാരായിരുന്നു. 1
18എന്‍റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; 2 എന്നാൽ യഹോവ എനിക്ക് തുണയായിരുന്നു. 1
19കർത്താവ് എന്നെ ഒരു വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നു; 2 എന്നിൽ പ്രമോദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു. 1
20യഹോവ എന്‍റെ നീതിക്കു തക്കവിധം എനിക്ക് പ്രതിഫലം നല്കി; 2 എന്‍റെ കൈകളുടെ വെടിപ്പിനൊത്തവിധം എനിക്ക് പകരം തന്നു. 1
21ഞാൻ യഹോവയുടെ വഴികളിൽ നടന്നു; 2 എന്‍റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല. 1
22ദൈവത്തിന്‍റെ വിധികൾ ഒക്കെയും എന്‍റെ മുമ്പിൽ ഉണ്ട്; 2 ദൈവത്തിന്‍റെ ചട്ടങ്ങൾ വിട്ട് ഞാൻ നടന്നിട്ടുമില്ല. 1
23ഞാൻ ദൈവത്തിന്‍റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; 2 അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു. 1
24യഹോവ എന്‍റെ നീതിക്കു തക്കവണ്ണവും 2 ദൈവത്തിന്‍റെ ദൃഷ്ടിയിൽ എന്‍റെ കൈകളുടെ 2 വെടിപ്പിൻപ്രകാരവും എനിക്ക് പകരം നല്കി. 1
25ദയാലുവോടു അവിടുന്ന് ദയാലു ആകുന്നു; 2 നിഷ്കളങ്കനോടു അവിടുന്ന് നിഷ്കളങ്കൻ; 1
26നിർമ്മലനോടു അവിടുന്ന് നിർമ്മലനാകുന്നു; 2 വക്രനോടു അവിടുന്ന് വക്രത കാണിക്കുന്നു. 1
27എളിയജനത്തെ അവിടുന്ന് രക്ഷിക്കും; 2 നിഗളിച്ചു നടക്കുന്നവരെ അവിടുന്ന് താഴ്ത്തും. 1
28അവിടുന്ന് എന്‍റെ ദീപം കത്തിക്കും; 2 എന്‍റെ ദൈവമായ യഹോവ എന്‍റെ അന്ധകാരത്തെ പ്രകാശമാക്കും. 1
29അവിടുത്തെ സഹായത്താൽ ഞാൻ പടക്കൂട്ടത്തിന്‍റെ നേരെ പാഞ്ഞുചെല്ലും; 2 എന്‍റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും + 18:29 മതിൽ ചാടിക്കടക്കും ചവിട്ടി മെതിക്കും. 1
30ദൈവത്തിന്‍റെ വഴി തികവുള്ളത്; 2 യഹോവയുടെ വചനം നിർമ്മലമായത്; 2 തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു. 1
31യഹോവയല്ലാതെ ദൈവം ആരുണ്ട്? 2 നമ്മുടെ ദൈവം ഒഴികെ പാറ ആരുണ്ട്? 1
32എന്നെ ശക്തികൊണ്ട് അരമുറുക്കുകയും 2 എന്‍റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്ന ദൈവം തന്നെ. 1
33കർത്താവ് എന്‍റെ കാലുകളെ പേടമാന്‍റെ കാലുകൾക്ക് തുല്യമാക്കി, 2 ഉന്നതങ്ങളിൽ എന്നെ നിർത്തുന്നു. 1
34എന്‍റെ കൈകളെ അവിടുന്ന് യുദ്ധം അഭ്യസിപ്പിക്കുന്നു; 2 എന്‍റെ ഭുജങ്ങൾ താമ്രചാപം കുലക്കുന്നു. 1
35അവിടുത്തെ രക്ഷ എന്ന പരിച അവിടുന്ന് എനിക്ക് തന്നിരിക്കുന്നു; 2 അങ്ങേയുടെ വലങ്കൈ എന്നെ താങ്ങി 2 അങ്ങേയുടെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു. 1
36ഞാൻ കാലടി വെക്കേണ്ടതിന് ദൈവം എന്‍റെ വഴികൾക്ക് വിശാലത വരുത്തി; 2 എന്‍റെ നരിയാണികൾ വഴുതിപ്പോയതുമില്ല. 1
37ഞാൻ എന്‍റെ ശത്രുക്കളെ പിന്തുടർന്ന് പിടിച്ചു; 2 അവരെ നശിപ്പിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല. 1
38അവർ എഴുന്നേല്ക്കാത്തവണ്ണം ഞാൻ അവരെ തകർത്തു; 2 അവർ എന്‍റെ കാല്ക്കീഴിൽ വീണിരിക്കുന്നു. 1
39യുദ്ധത്തിനായി അവിടുന്ന് എന്‍റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു; 2 എന്നോട് എതിർത്തവരെ എനിക്ക് കീഴടക്കിത്തന്നിരിക്കുന്നു. 1
40എന്നെ വെറുക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന് 2 അവിടുന്ന് എന്‍റെ ശത്രുക്കളെ പിന്തിരിഞ്ഞ് ഓടുമാറാക്കി. 1
41അവർ നിലവിളിച്ചു; രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല; 2 യഹോവയോട് നിലവിളിച്ചു; അവിടുന്ന് ഉത്തരം അരുളിയതുമില്ല. 1
42ഞാൻ അവരെ കാറ്റിൽ പറക്കുന്ന പൊടിപോലെ പൊടിച്ചു; 2 വീഥികളിലെ ചെളിപോലെ ഞാൻ അവരെ എറിഞ്ഞുകളഞ്ഞു. 1
43ജനത്തിന്‍റെ കലഹങ്ങളിൽനിന്ന് അവിടുന്ന് എന്നെ വിടുവിച്ചു; 2 ജനതതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു; 2 ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു. 1
44അവർ എന്നെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ അനുസരിക്കും; 2 അന്യജനതകൾ എന്നോട് വിധേയത്വം കാണിക്കും. 1
45അന്യജനതകൾ ക്ഷയിച്ചുപോകുന്നു; 2 അവരുടെ ഒളിയിടങ്ങളിൽനിന്ന് അവർ വിറച്ചുകൊണ്ട് വരുന്നു. 1
46യഹോവ ജീവിക്കുന്നു; എന്‍റെ പാറ വാഴ്ത്തപ്പെട്ടവൻ; 2 എന്‍റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നെ. 1
47ദൈവം എനിക്ക് വേണ്ടി പ്രതികാരം ചെയ്യുകയും 2 ജനതകളെ എനിക്ക് കീഴടക്കിത്തരുകയും ചെയ്യുന്നു. 1
48എന്‍റെ കർത്താവ് ശത്രുവിന്‍റെ കയ്യിൽനിന്ന് എന്നെ വിടുവിക്കുന്നു; 2 എന്നോട് എതിർക്കുന്നവർക്കുമേൽ എന്നെ ഉയർത്തുന്നു; 2 സാഹസക്കാരന്‍റെ കയ്യിൽനിന്ന് എന്നെ വിടുവിക്കുന്നു. 1
49അതുകൊണ്ട് യഹോവേ, ഞാൻ ജനതകളുടെ മദ്ധ്യത്തിൽ അങ്ങേക്കു സ്തോത്രം ചെയ്യും; 2 അവിടുത്തെ നാമത്തെ ഞാൻ കീർത്തിക്കും. 1
50ദൈവം തന്‍റെ രാജാവിന് മഹാരക്ഷ നല്കുന്നു; 2 തന്‍റെ അഭിഷിക്തനോട് ദയ കാണിക്കുന്നു; 2 ദാവീദിനും അവന്‍റെ സന്തതിക്കും എന്നെന്നേക്കും തന്നെ.