Psalms · ബൈബിൾ (മലയാളം)

Psalms 143

1യഹോവേ, എന്‍റെ പ്രാർത്ഥന കേട്ടു, എന്‍റെ വിനീത അഭ്യർത്ഥനകൾക്ക് ചെവിതരേണമേ; 2 അങ്ങേയുടെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ. 1

2അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ; 2 ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകുകയില്ലല്ലോ. 1

3ശത്രു എന്‍റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; 2 അവൻ എന്നെ നിലത്തിട്ട് തകർത്തിരിക്കുന്നു; 2 പണ്ടുതന്നെ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു. 1

4ആകയാൽ എന്‍റെ മനസ്സ് എന്‍റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; 2 എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു. 1

5ഞാൻ പണ്ടത്തെ നാളുകൾ ഓർക്കുന്നു; 2 അങ്ങേയുടെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; 2 അങ്ങേയുടെ കൈകളുടെ പ്രവൃത്തിയെപ്പറ്റി ഞാൻ ചിന്തിക്കുന്നു. 1

6ഞാൻ എന്‍റെ കൈകൾ അങ്ങയിലേക്കു മലർത്തുന്നു; 2 വരണ്ട നിലംപോലെ എന്‍റെ പ്രാണൻ അങ്ങേയ്ക്കായി ദാഹിക്കുന്നു. സേലാ. 1

7യഹോവേ, വേഗം എനിക്ക് ഉത്തരമരുളേണമേ; 2 എന്‍റെ ആത്മാവ് ക്ഷീണിക്കുന്നു. 1 ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ 2 അങ്ങേയുടെ മുഖം എനിക്ക് മറയ്ക്കരുതേ. 1

8രാവിലെ അങ്ങേയുടെ ആർദ്രകരുണയെപ്പറ്റി എന്നെ കേൾപ്പിക്കേണമേ; 2 ഞാൻ അങ്ങയിൽ ആശ്രയിക്കുന്നുവല്ലോ; 1 ഞാൻ നടക്കേണ്ട വഴി എന്നെ അറിയിക്കേണമേ; 2 ഞാൻ എന്‍റെ ഉള്ളം അങ്ങയിലേക്ക് ഉയർത്തുന്നുവല്ലോ. 1

9യഹോവേ, എന്‍റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; 2 അങ്ങേയുടെ അടുക്കൽ ഞാൻ സങ്കേതത്തിനായി വരുന്നു. 1

10അങ്ങേയുടെ ഇഷ്ടം ചെയ്യുവാൻ എന്നെ പഠിപ്പിക്കേണമേ. 2 അങ്ങ് എന്‍റെ ദൈവമാകുന്നുവല്ലോ; 1 അങ്ങേയുടെ നല്ല ആത്മാവ് നേരായ മാർഗ്ഗത്തിൽ 2 എന്നെ നടത്തുമാറാകട്ടെ. 1

11യഹോവേ, അങ്ങേയുടെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; 2 അങ്ങേയുടെ നീതിയാൽ എന്‍റെ പ്രാണനെ കഷ്ടതയിൽനിന്ന് ഉദ്ധരിക്കേണമേ. 1

12അങ്ങേയുടെ ദയയാൽ എന്‍റെ ശത്രുക്കളെ സംഹരിക്കേണമേ; 2 എന്‍റെ പ്രാണനെ പീഡിപ്പിക്കുന്ന എല്ലാവരെയും നശിപ്പിക്കേണമേ; 2 ഞാൻ അങ്ങേയുടെ ദാസൻ ആകുന്നുവല്ലോ.

← Psalms 142Read In The App, Free →Psalms 144 →

Study Psalms 143

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150