Psalms 86
1യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; 2 ഞാൻ എളിയവനും ദരിദ്രനും ആകുന്നു. 1
2എന്‍റെ പ്രാണനെ കാക്കേണമേ; 2 ഞാൻ അങ്ങേയുടെ ഭക്തനാകുന്നുവല്ലോ; 2 എന്‍റെ ദൈവമേ, അങ്ങയിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ. 1
3കർത്താവേ, എന്നോട് കൃപയുണ്ടാകേണമേ; 2 ഇടവിടാതെ ഞാൻ അങ്ങേയോട് നിലവിളിക്കുന്നു. 1
4അടിയന്‍റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ; 2 യഹോവേ, അങ്ങയിലേക്ക് ഞാൻ എന്‍റെ ഉള്ളം ഉയർത്തുന്നു. 1
5കർത്താവേ, അവിടുന്ന് നല്ലവനും ക്ഷമിക്കുന്നവനും 2 അങ്ങേയോട് അപേക്ഷിക്കുന്ന എല്ലാവരോടും മഹാദയാലുവും ആകുന്നു. 1
6യഹോവേ, എന്‍റെ പ്രാർത്ഥന ചെവിക്കൊള്ളേണമേ; 2 എന്‍റെ യാചനകൾ ശ്രദ്ധിക്കേണമേ. 1
7അവിടുന്ന് എനിക്ക് ഉത്തരമരുളുകയാൽ 2 എന്‍റെ കഷ്ടദിവസത്തിൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. 1
8കർത്താവേ, ദേവന്മാരിൽ അങ്ങേക്ക് തുല്യനായി ആരുമില്ല. 2 അങ്ങേയുടെ പ്രവൃത്തികൾക്കു തുല്യമായി ഒരു പ്രവൃത്തിയുമില്ല. 1
9കർത്താവേ, അവിടുന്ന് ഉണ്ടാക്കിയ സകലജനതകളും തിരുമുമ്പിൽ വന്ന് നമസ്കരിക്കും; 2 അവർ അങ്ങേയുടെ നാമത്തെ മഹത്വപ്പെടുത്തും. 1
10അവിടുന്ന് വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമല്ലയോ? 2 അവിടുന്ന് മാത്രം ദൈവമാകുന്നു. 1
11യഹോവേ, അങ്ങേയുടെ വഴി എന്നെ പഠിപ്പിക്കേണമേ; 2 എന്നാൽ ഞാൻ അങ്ങേയുടെ സത്യത്തിൽ നടക്കും; 2 അങ്ങേയുടെ നാമത്തെ ഭയപ്പെടുവാൻ എന്‍റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ. 1
12എന്‍റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും; 2 അങ്ങേയുടെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും. 1
13എന്നോടുള്ള അങ്ങേയുടെ ദയ വലിയതാണല്ലോ; 2 അവിടുന്ന് എന്‍റെ പ്രാണനെ പാതാളത്തിന്‍റെ ആഴത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു. 1
14ദൈവമേ, അഹങ്കാരികൾ എന്നോട് എതിർത്തിരിക്കുന്നു. 2 നീചന്മാരുടെ കൂട്ടം എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. 2 അവർ അങ്ങയെ ശ്രദ്ധിക്കുന്നതുമില്ല. 1
15കർത്താവേ, അങ്ങ് കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; 2 ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നെ. 1
16എന്നിലേക്കു തിരിഞ്ഞ് എന്നോട് കൃപയുണ്ടാകേണമേ; 2 അങ്ങേയുടെ ദാസന് അങ്ങേയുടെ ശക്തി തന്ന്, 2 അങ്ങേയുടെ ദാസിയുടെ പുത്രനെ രക്ഷിക്കേണമേ. 1
17എന്നെ വെറുക്കുന്നവർ കണ്ടു ലജ്ജിക്കേണ്ടതിന് 2 നന്മയ്ക്കായി ഒരു അടയാളം എനിക്ക് തരേണമേ; 2 യഹോവേ, അവിടുന്ന് എന്നെ സഹായിച്ച് ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.