Psalms 108
1ദൈവമേ, എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു; 2 ഞാൻ പാടും; എന്‍റെ ഉള്ളംകൊണ്ട് ഞാൻ കീർത്തനം പാടും. 1
2വീണയും കിന്നരവുമേ, ഉണരുവിൻ; 2 അതിരാവിലെ ഞാൻ തന്നെ ഉണരും. 1
3യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും; 2 ജനതകളുടെ മദ്ധ്യേ ഞാൻ അങ്ങേക്ക് കീർത്തനം പാടും. 1
4അങ്ങേയുടെ ദയ ആകാശത്തിന് മീതെ വലുതാകുന്നു; 2 അങ്ങേയുടെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു. 1
5ദൈവമേ, അങ്ങ് ആകാശത്തിനു മീതെ ഉയർന്നിരിക്കേണമേ; 2 അങ്ങേയുടെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നെ. 1
6അങ്ങേക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന് 2 അങ്ങേയുടെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളേണമേ. 1
7ദൈവം തന്‍റെ വിശുദ്ധിയിൽ അരുളിച്ചെയ്തത്: 1 “ഞാൻ ആനന്ദത്തോടെ ശെഖേമിനെ വിഭാഗിച്ച് 2 സുക്കോത്ത് താഴ്വരയെ അളക്കും. 1
8ഗിലെയാദ് എനിക്കുള്ളത്; 2 മനശ്ശെയും എനിക്കുള്ളത്; 1 എഫ്രയീം എന്‍റെ ശിരോകവചവും 2 യെഹൂദാ എന്‍റെ ചെങ്കോലും ആകുന്നു. 1
9മോവാബ് എനിക്ക് കഴുകുവാനുള്ള പാത്രം; 2 ഏദോമിന്മേൽ ഞാൻ എന്‍റെ ചെരിപ്പ് എറിയും; 2 ഫെലിസ്ത്യദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും.” 1
10ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര്‍ കൊണ്ടുപോകും? 2 ഏദോമിലേക്ക് എന്നെ ആര്‍ വഴിനടത്തും? 1
11ദൈവമേ, അങ്ങ് ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? 2 ദൈവമേ, അങ്ങ് ഞങ്ങളുടെ സൈന്യങ്ങളോടുകൂടി പുറപ്പെടുന്നതുമില്ല. 1
12വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യേണമേ; 2 മനുഷ്യന്‍റെ സഹായം വ്യർത്ഥമല്ലയോ?. 1
13ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; 2 ദൈവം തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.