Psalms 99
1യഹോവ വാഴുന്നു; ജനതകൾ വിറയ്ക്കട്ടെ; 2 അവിടുന്ന് കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ. 1
2യഹോവ സീയോനിൽ വലിയവനും 2 സകലജനതകൾക്കും മീതെ ഉന്നതനും ആകുന്നു. 1
3“ദൈവം പരിശുദ്ധൻ” എന്നിങ്ങനെ 2 അവർ അങ്ങേയുടെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ. 1
4ബലവാനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുന്നു + 99:4 ബലവാനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുന്നു യാഹോവയാകുന്ന രാജാവ് ബലവാനും ന്യായത്തെ ഇഷ്ടപ്പെടുന്നുവനുമാകുന്നു 2 അങ്ങ് നീതിയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു; 2 അങ്ങ് യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു. 1
5നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; 2 അവിടുത്തെ പാദപീഠത്തിങ്കൽ നമസ്കരിക്കുവിൻ; 2 അവിടുന്ന് പരിശുദ്ധൻ ആകുന്നു. 1
6മോശെയും അഹരോനും കർത്താവിന്‍റെ പുരോഹിതന്മാരായിരുന്നു, 2 കർത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും ഉണ്ടായിരുന്നു. 2 ഇവർ യഹോവയോട് അപേക്ഷിച്ചു; അവിടുന്ന് അവർക്ക് ഉത്തരമരുളി. 1
7മേഘസ്തംഭത്തിൽ നിന്ന് അവിടുന്ന് അവരോട് സംസാരിച്ചു; 2 അവർ ദൈവത്തിന്‍റെ സാക്ഷ്യങ്ങളും അവിടുന്ന് കൊടുത്ത ചട്ടവും പ്രമാണിച്ചു. 1
8ഞങ്ങളുടെ ദൈവമായ യഹോവേ, അവിടുന്ന് അവർക്കുത്തരമരുളി; 2 അങ്ങ് അവരോട് ക്ഷമ കാണിക്കുന്ന ദൈവം എങ്കിലും 2 അവരുടെ പ്രവൃത്തികൾക്ക് തക്കവണ്ണം ന്യായം വിധിക്കുന്നവനും ആയിരുന്നു. 1
9നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; 2 അവിടുത്തെ വിശുദ്ധപർവ്വതത്തിൽ നമസ്കരിക്കുവിൻ; 2 നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലയോ?.