Psalms · ബൈബിൾ (മലയാളം)

Psalms 39

1നാവ് കൊണ്ടു പാപം ചെയ്യാതിരിക്കുവാൻ 2 ഞാൻ എന്‍റെ വഴികളെ സൂക്ഷിക്കുമെന്നും, 1 ദുഷ്ടൻ എന്‍റെ മുമ്പിൽ ഇരിക്കുമ്പോൾ 2 എന്‍റെ അധരം കടിഞ്ഞാണിട്ട് അടക്കിവക്കും എന്നും ഞാൻ പറഞ്ഞു. 1

2ഞാൻ സംസാരിക്കാതെ ഊമനായിരുന്നു; 2 നന്മയായ കാര്യങ്ങൾ പോലും ഉച്ചരിയ്ക്കാതെ മൗനമായിരുന്നു; 2 എന്‍റെ ഉള്ളിൽ സങ്കടം പൊങ്ങിവന്നു. 1

3എന്‍റെ ഹൃദയത്തിന് ചൂട് പിടിച്ചു, 2 എന്‍റെ ധ്യാനത്തിൽ തീ കത്തി; 2 അപ്പോൾ ഞാൻ നാവെടുത്ത് സംസാരിച്ചു. 1

4യഹോവേ, എന്‍റെ അവസാനത്തെക്കുറിച്ചും, 2 എന്‍റെ ആയുസ്സ് എത്ര എന്നതും എന്നെ അറിയിക്കേണമേ; 2 ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയട്ടെ. 1

5ഇതാ, അവിടുന്ന് എന്‍റെ നാളുകൾ നാലുവിരൽ നീളമാക്കിയിരിക്കുന്നു; 2 എന്‍റെ ആയുസ്സ് തിരുമുമ്പാകെ ഏതുമില്ല; 2 ഏതു മനുഷ്യനും ഉറച്ച് നിൽക്കുമ്പോഴും ഒരു ശ്വാസം മാത്രമാകുന്നു. സേലാ. 1

6നിശ്ചയമായും മനുഷ്യരെല്ലാം വെറും നിഴൽപോലെ നടക്കുന്നു; 2 അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു; 2 അവർ ധനം സമ്പാദിക്കുന്നു; ആര്‍ അനുഭവിക്കും എന്നറിയുന്നില്ല. 1

7“എന്നാൽ കർത്താവേ, ഞാൻ എന്തിനായി കാത്തിരിക്കുന്നു? 2 എന്‍റെ പ്രത്യാശ അങ്ങയിൽ വച്ചിരിക്കുന്നു. 1

8എന്‍റെ സകല പാപങ്ങളിൽ നിന്നും എന്നെ രക്ഷിക്കേണമേ; 2 എന്നെ ഭോഷന് നിന്ദയാക്കി വെക്കരുതേ. 1

9ഞാൻ വായ് തുറക്കാതെ മൗനമായിരുന്നു; 2 അങ്ങല്ലോ അങ്ങനെ വരുത്തിയത്. 1

10അവിടുത്തെ ബാധ എന്നിൽനിന്ന് നീക്കേണമേ; 2 അങ്ങേയുടെ അടിയേറ്റ് ഞാൻ ക്ഷയിച്ചിരിക്കുന്നു. 1

11“പാപം ചെയ്യുന്ന മനുഷ്യനെ അങ്ങ് ദണ്ഡനത്താൽ ശിക്ഷിക്കുമ്പോൾ 2 അവിടുന്ന് അവന്‍റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; 2 ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം ആകുന്നു. സേലാ. 1

12“യഹോവേ, എന്‍റെ പ്രാർത്ഥന കേട്ടു എന്‍റെ അപേക്ഷ ചെവിക്കൊള്ളേണമേ. 2 എന്‍റെ കണ്ണുനീർ കണ്ടു മിണ്ടാതിരിക്കരുതേ; 1 ഞാൻ എന്‍റെ സകലപിതാക്കന്മാരെയും പോലെ 2 തിരുസന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ. 1

13ഞാൻ ഇവിടെനിന്ന് പോയി ഇല്ലാതെയാകുന്നതിന് മുമ്പ് 2 ഉന്മേഷം പ്രാപിക്കേണ്ടതിന് അവിടുത്തെ നോട്ടം എന്നിൽനിന്ന് മാറ്റണമേ.“

← Psalms 38Read In The App, Free →Psalms 40 →

Study Psalms 39

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150