Psalms 11
1ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു; 2 “പക്ഷികളേപ്പോലെ, നിങ്ങളുടെ പർവ്വതത്തിലേക്കു പറന്നുപോകൂ” എന്നു നിങ്ങൾ എന്നോട് പറയുന്നതെങ്ങനെ? 1
2”ഇതാ, ദുഷ്ടന്മാർ ഹൃദയപരമാർത്ഥികളെ ഇരുട്ടത്ത് എയ്യേണ്ടതിന് 2 വില്ലു കുലച്ച് അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു. 1
3അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?” എന്നിങ്ങനെ നിങ്ങൾ എന്നോട് പറയുന്നതെങ്ങനെ? 1
4യഹോവ തന്‍റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; 2 യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; 1 അവിടുത്തെ കണ്ണുകൾ ദർശിക്കുന്നു; 2 അവിടുത്തെ കൺപോളകൾ മനുഷ്യപുത്രന്മാരെ പരിശോധന ചെയ്യുന്നു. 1
5യഹോവ നീതിമാനെ പരിശോധിക്കുന്നു; 2 ദുഷ്ടനെയും സാഹസപ്രിയനെയും തിരുവുള്ളം വെറുക്കുന്നു. 1
6ദുഷ്ടന്മാരുടെമേൽ അവിടുന്ന് തീക്കട്ട വർഷിപ്പിക്കും; 2 തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും. 1
7യഹോവ നീതിമാൻ; അവിടുന്ന് നീതിയെ ഇഷ്ടപ്പെടുന്നു; 2 നേരുള്ളവർ അവിടുത്തെ മുഖം കാണും.