Psalms · ബൈബിൾ (മലയാളം)

Psalms 71

1യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു; 2 ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ. 1

2അങ്ങേയുടെ നീതിനിമിത്തം എന്നെ ഉദ്ധരിച്ച് വിടുവിക്കേണമേ; 2 അങ്ങേയുടെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ രക്ഷിക്കേണമേ. 1

3ഞാൻ എപ്പോഴും വന്ന് പാർക്കേണ്ടതിന് 2 അവിടുന്ന് എനിക്ക് ഉറപ്പുള്ള പാറയായിരിക്കേണമേ; 1 എന്നെ രക്ഷിക്കുവാൻ അവിടുന്ന് കല്പിച്ചിരിക്കുന്നു; 2 അങ്ങ് എന്‍റെ പാറയും എന്‍റെ കോട്ടയും ആകുന്നുവല്ലോ. 1

4എന്‍റെ ദൈവമേ, ദുഷ്ടന്‍റെ കയ്യിൽനിന്നും 2 നീതികേടും ക്രൂരതയും ഉള്ളവന്‍റെ കയ്യിൽനിന്നും എന്നെ വിടുവിക്കേണമേ. 1

5യഹോവയായ കർത്താവേ, അവിടുന്ന് എന്‍റെ പ്രത്യാശയാകുന്നു; 2 ബാല്യംമുതൽ അവിടുന്ന് എന്‍റെ ആശ്രയം തന്നെ. 1

6ഗർഭംമുതൽ അവിടുന്ന് എന്നെ താങ്ങിയിരിക്കുന്നു; 2 എന്‍റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവൻ അങ്ങ് തന്നെ; 2 എന്‍റെ സ്തുതി എപ്പോഴും അങ്ങയെക്കുറിച്ചാകുന്നു; 1

7ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു; 2 അങ്ങ് എന്‍റെ ബലമുള്ള സങ്കേതമാകുന്നു. 1

8എന്‍റെ വായ് അങ്ങേയുടെ സ്തുതികൊണ്ടും 2 ഇടവിടാതെ അങ്ങേയുടെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു. 1

9വാർദ്ധക്യകാലത്ത് അവിടുന്ന് എന്നെ തള്ളിക്കളയരുതേ; 2 ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ. 1

10എന്‍റെ ശത്രുക്കൾ എന്നെക്കുറിച്ച് സംസാരിക്കുന്നു; 2 എന്‍റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ ഗൂഢാലോചന നടത്തുന്നു. 1

11“ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്ന് പിടിക്കുവിൻ; 2 വിടുവിക്കുവാൻ ആരുമില്ല” എന്നു അവർ പറയുന്നു. 1

12ദൈവമേ, എന്നോട് അകന്നിരിക്കരുതേ; 2 എന്‍റെ ദൈവമേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1

13എന്‍റെ പ്രാണന് വിരോധികളായവർ ലജ്ജിച്ച് നശിച്ചുപോകട്ടെ; 2 എനിക്ക് അനർത്ഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ. 1

14ഞാൻ എപ്പോഴും പ്രത്യാശിക്കും; 2 ഞാൻ മേല്ക്കുമേൽ അങ്ങയെ സ്തുതിക്കും. 1

15എന്‍റെ വായ് ഇടവിടാതെ അവിടുത്തെ നീതിയെയും രക്ഷയെയും വർണ്ണിക്കും; 2 അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ. 1

16ഞാൻ യഹോവയായ കർത്താവിന്‍റെ വീര്യപ്രവൃത്തികളോടുകൂടി വരും; 2 അങ്ങേയുടെ നീതിയെ മാത്രം ഞാൻ കീർത്തിക്കും. 1

17ദൈവമേ, എന്‍റെ ബാല്യംമുതൽ അങ്ങ് എന്നെ ഉപദേശിച്ചിരിക്കുന്നു; 2 ഇന്നുവരെ ഞാൻ അങ്ങേയുടെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു. 1

18ദൈവമേ, അടുത്ത തലമുറയോട് ഞാൻ അങ്ങേയുടെ ഭുജബലത്തെയും 2 വരുവാനുള്ള എല്ലാവരോടും അങ്ങേയുടെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം 2 വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ. 1

19ദൈവമേ, അവിടുത്തെ നീതിയും അത്യുന്നതമായിരിക്കുന്നു; 2 മഹാകാര്യങ്ങൾ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, 2 അങ്ങേയോട് തുല്യൻ ആരാണുള്ളത്? 1

20അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, 2 അവിടുന്ന് ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; 2 ഭൂമിയുടെ ആഴങ്ങളിൽനിന്ന് ഞങ്ങളെ തിരികെ കയറ്റും. 1

21അങ്ങ് എന്‍റെ മഹത്വം വർദ്ധിപ്പിച്ച് 2 എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ. 1

22എന്‍റെ ദൈവമേ, ഞാൻ വീണകൊണ്ട് അങ്ങയെയും അവിടുത്തെ വിശ്വസ്തതയെയും സ്തുതിക്കും; 2 യിസ്രായേലിന്‍റെ പരിശുദ്ധനേ, ഞാൻ കിന്നരം കൊണ്ടു അങ്ങേക്ക് സ്തുതിപാടും. 1

23ഞാൻ അങ്ങേക്ക് സ്തുതി പാടുമ്പോൾ എന്‍റെ അധരങ്ങളും 2 അങ്ങ് വീണ്ടെടുത്ത എന്‍റെ പ്രാണനും ഘോഷിച്ചാനന്ദിക്കും. 1

24എന്‍റെ നാവും ഇടവിടാതെ അങ്ങേയുടെ നീതിയെക്കുറിച്ച് സംസാരിക്കും; 2 എനിക്ക് ആപത്ത് അന്വേഷിക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോയിരിക്കുന്നു.

← Psalms 70Read In The App, Free →Psalms 72 →

Study Psalms 71

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150