Psalms · ബൈബിൾ (മലയാളം)

Psalms 138

1ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും; 2 ദേവന്മാരുടെ മുമ്പാകെ ഞാൻ അങ്ങയെ കീർത്തിക്കും. 1

2ഞാൻ അങ്ങേയുടെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ച്, 2 അങ്ങേയുടെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും; 1 അങ്ങേയുടെ നാമവും അങ്ങേയുടെ കല്പനകളും 2 അത്യുന്നതമായിരിക്കുന്നതായി അങ്ങ് തെളിയിച്ചിരിക്കുന്നു + 138:2 അങ്ങേയുടെ നാമവും അങ്ങേയുടെ കല്പനകളും അത്യുന്നതമായിരിക്കുന്നതായി അങ്ങ് തെളിയിച്ചിരിക്കുന്നു അങ്ങേയുടെ നാമത്തിന് മീതെ എല്ലാം അങ്ങ് അങ്ങേയുടെ വചനത്തെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു. 1

3ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് എനിക്ക് ഉത്തരം അരുളി; 2 എന്‍റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു. 1

4യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും 2 അങ്ങേയുടെ വായിലെ വചനങ്ങൾ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും. 1

5അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; 2 യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ. 1

6യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; 2 ഗർവ്വിഷ്ഠനെ അവൻ ദൂരത്തുനിന്ന് അറിയുന്നു. 1

7ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും അങ്ങ് എന്നെ സൂക്ഷിക്കും + 138:7 അങ്ങ് എന്നെ സൂക്ഷിക്കും അങ്ങ് എന്നെ ജീവിപ്പിക്കും; 2 എന്‍റെ ശത്രുക്കളുടെ ക്രോധത്തിനു നേരെ അങ്ങ് കൈ നീട്ടും; 2 അങ്ങേയുടെ വലങ്കൈ എന്നെ രക്ഷിക്കും. 1

8യഹോവ എന്നെക്കുറിച്ചുള്ള ഉദ്ദേശ്യം പൂർത്തീകരിക്കും; 2 യഹോവേ, അങ്ങേയുടെ ദയ എന്നേക്കുമുള്ളത്; 2 തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.

← Psalms 137Read In The App, Free →Psalms 139 →

Study Psalms 138

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150