Psalms 126
1യഹോവ സീയോൻ്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ + 126:1 യഹോവ സീയോൻ്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ യഹോവ പ്രവാസികളെ ഞങ്ങളുടെ അടുക്കല്‍ മടക്കിവരുത്തുകയും യഥാസ്ഥാനപ്പെടുത്തുകയും ചെയ്തപ്പോള്‍ 2 ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു. 1
2അന്നു ഞങ്ങളുടെ വായിൽ ചിരിയും 2 ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു. 1 “യഹോവ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു” 2 എന്നു ജനതകളുടെ ഇടയിൽ അന്നു പറയപ്പെട്ടു. 1
3യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു; 2 അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നു. 1
4യഹോവേ, തെക്കെനാട്ടിലെ അരുവികളെപ്പോലെ 2 ഞങ്ങളുടെ പ്രവാസികളെ വീണ്ടും മടക്കിവരുത്തേണമേ + 126:4 ഞങ്ങളുടെ പ്രവാസികളെ വീണ്ടും മടക്കിവരുത്തേണമേ വീണ്ടും ഞങ്ങളെ അഭിവൃദ്ധിപ്പെടുത്തേണമേ. 1
5കണ്ണുനീരോടെ വിതയ്ക്കുന്നവർ 2 ആർപ്പോടെ കൊയ്യും. 1
6കരഞ്ഞുകൊണ്ട് വിതക്കുവാനുള്ള വിലയേറിയ വിത്ത് ചുമന്ന് നടക്കുന്നവൻ വീണ്ടും 2 ആർപ്പോടെ കറ്റ ചുമന്നുകൊണ്ട് വരും, സംശയമില്ല.