Psalms · ബൈബിൾ (മലയാളം)

Psalms 72

1ദൈവമേ, രാജാവിന് അവിടുത്തെ ന്യായവും 2 രാജകുമാരന് അവിടുത്തെ നീതിയും നല്കേണമേ. 1

2അവൻ അങ്ങേയുടെ ജനത്തെ നീതിയോടും 2 അങ്ങേയുടെ എളിയജനത്തെ ന്യായത്തോടും കൂടി പരിപാലിക്കട്ടെ. 1

3നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും 2 ജനത്തിന് സമാധാനം വിളയട്ടെ. 1

4ജനത്തിലെ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; 2 ദരിദ്രജനത്തെ അവൻ രക്ഷിക്കുകയും പീഡിപ്പിക്കുന്നവനെ തകർത്തുകളയുകയും ചെയ്യട്ടെ; 1

5സൂര്യചന്ദ്രന്മാരുള്ള കാലത്തോളം 2 അവന്‍ തലമുറതലമുറയായി ജീവിക്കും + 72:5 സൂര്യചന്ദ്രന്മാരുള്ള കാലത്തോളം അവന്‍ തലമുറതലമുറയായി ജീവിക്കും സൂര്യചന്ദ്രന്മാരുള്ള കാലത്തോളം അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ . 1

6അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും 2 ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ. 1

7അവന്‍റെ കാലത്ത് നീതി തഴയ്ക്കട്ടെ + 72:7 നീതി തഴയ്ക്കട്ടെ നീതിമാന്മാർ തഴയ്ക്കട്ടെ; 2 ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. 1

8അവൻ സമുദ്രംമുതൽ സമുദ്രംവരെയും 2 നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ. 1

9മരുഭൂമിയിൽ + 72:9 മരുഭൂമിയിൽ അവന്‍റെ ശത്രുക്കള്‍ വസിക്കുന്നവർ അവന്‍റെ മുമ്പിൽ വണങ്ങട്ടെ; 2 അവന്‍റെ ശത്രുക്കൾ നിലത്തെ പൊടിമണ്ണ് നക്കട്ടെ. 1

10തർശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; 2 ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ. 1

11സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; 2 സകലജനതകളും അവനെ സേവിക്കട്ടെ. 1

12അവൻ നിലവിളിക്കുന്ന ദരിദ്രനെയും 2 സഹായമില്ലാത്ത എളിയവനെയും രക്ഷിക്കുമല്ലോ. 1

13എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; 2 ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. 1

14അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; 2 അവരുടെ പ്രാണന്‍ + 72:14 അവരുടെ പ്രാണന്‍ അവരുടെ രക്തം അവന് വിലയേറിയതായിരിക്കും. 1

15അവൻ ജീവിച്ചിരിക്കും; ശെബയിൽ നിന്നുള്ള പൊന്ന് അവന് കാഴ്ചയായി കൊണ്ടു വരും; 2 അവനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; 2 ഇടവിടാതെ അവനെ അനുഗ്രഹിക്കും. 1

16ദേശത്ത് പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; 2 അതിന്‍റെ വിളവ് ലെബാനോനെപ്പോലെ ഉലയും; 2 നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴയ്ക്കും. 1

17അവന്‍റെ നാമം എന്നേക്കും നിലനില്ക്കും; 2 അവന്‍റെ നാമം സൂര്യൻ ഉള്ളിടത്തോളം നിലനില്ക്കും; 1 മനുഷ്യർ അവന്‍റെ പേര് ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; 2 സകലജാതികളും അവനെ ‘ഭാഗ്യവാൻ’ എന്നു പറയും. 1

18താൻ മാത്രം അത്ഭുതങ്ങൾ ചെയ്യുന്നവനായി 2 യിസ്രായേലിന്‍റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. 1

19അവിടുത്തെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; 2 ഭൂമി മുഴുവനും അവിടുത്തെ മഹത്വംകൊണ്ട് നിറയുമാറാകട്ടെ. ആമേൻ, ആമേൻ. 1

20യിശ്ശായിയുടെ പുത്രനായ ദാവീദിന്‍റെ പ്രാർത്ഥനകൾ അവസാനിച്ചിരിക്കുന്നു.

← Psalms 71Read In The App, Free →Psalms 73 →

Study Psalms 72

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150