Psalms 118
1യഹോവയ്ക്കു സ്തോത്രം ചെയ്യുവീൻ; ദൈവം നല്ലവനല്ലയോ; 2 ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത്. 1
2ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത് 2 എന്നു യിസ്രായേൽ പറയട്ടെ. 1
3ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത് 2 എന്നു അഹരോൻഗൃഹം പറയട്ടെ. 1
4ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത് 2 എന്നു യഹോവാഭക്തർ പറയട്ടെ. 1
5ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, 2 യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി. 1
6യഹോവ എന്‍റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല; 2 മനുഷ്യൻ എന്നോട് എന്ത് ചെയ്യും? 1
7എന്നെ സഹായിക്കുവാനായി യഹോവ എന്‍റെ പക്ഷത്തുണ്ട്; 2 എന്‍റെ ശത്രുക്കൾ പരാജയപ്പെടുന്നതു ഞാൻ കാണും. 1
8മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ 2 യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്. 1
9പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ 1 യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്. 1
10സകലജനതകളും എന്നെ ചുറ്റിവളഞ്ഞു; 2 യഹോവയുടെ നാമത്തിൽ ഞാൻ അവരെ നശിപ്പിച്ചുകളയും + 118:10 നശിപ്പിച്ചുകളയും ഛേദിച്ചുകളയും. 1
11അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു; 2 യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. 1
12അവർ തേനീച്ചപോലെ എന്നെ പൊതിഞ്ഞു; 2 മുൾതീപോലെ അവർ കെട്ടുപോയി; 2 യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും. 1
13ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; 2 എങ്കിലും യഹോവ എന്നെ സഹായിച്ചു. 1
14യഹോവ എന്‍റെ ബലവും എന്‍റെ കീർത്തനവും ആകുന്നു; 2 അവിടുന്ന് എനിക്ക് രക്ഷയായും തീർന്നു. 1
15ഉല്ലാസത്തിന്‍റെയും ജയത്തിന്‍റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്; 2 യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു. 1
16യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; 2 യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു. 1
17ഞാൻ മരിക്കുകയില്ല; ഞാൻ ജീവനോടെയിരുന്ന് 2 യഹോവയുടെ പ്രവൃത്തികൾ വർണ്ണിക്കും. 1
18യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; 2 എങ്കിലും കർത്താവ് എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല. 1
19നീതിയുടെ വാതിലുകൾ എനിക്ക് തുറന്നു തരുവിൻ; 2 ഞാൻ അവയിൽകൂടി കടന്ന് യഹോവയ്ക്കു സ്തോത്രം ചെയ്യും. 1
20യഹോവയുടെ വാതിൽ ഇതുതന്നെ; 2 നീതിമാന്മാർ അതിൽകൂടി കടക്കും. 1
21അങ്ങ് എനിക്ക് ഉത്തരമരുളി എന്‍റെ രക്ഷയായി തീർന്നിരിക്കുകയാൽ 2 ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും. 1
22വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് 2 മൂലക്കല്ലായി തീർന്നിരിക്കുന്നു. 1
23ഇത് യഹോവയാൽ സംഭവിച്ചു 2 നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു. 1
24ഇത് യഹോവ ഉണ്ടാക്കിയ ദിവസം; 2 ഇന്ന് നാം സന്തോഷിച്ച് ആനന്ദിക്കുക. 1
25യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; 2 യഹോവേ, ഞങ്ങൾക്ക് ജയം നല്കേണമേ. 1
26യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; 2 ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്ന് നിങ്ങളെ അനുഗ്രഹിക്കുന്നു. 1
27യഹോവ തന്നെ ദൈവം; അവിടുന്ന് നമുക്ക് പ്രകാശം തന്നിരിക്കുന്നു; 2 യാഗപീഠത്തിന്‍റെ കൊമ്പുകളിൽ 2 യാഗമൃഗത്തെ കയറുകൊണ്ട് കെട്ടുവിൻ. 1
28അങ്ങ് എന്‍റെ ദൈവമാകുന്നു; ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും; 2 അങ്ങ് എന്‍റെ ദൈവമാകുന്നു; ഞാൻ അങ്ങയെ പുകഴ്ത്തും. 1
29യഹോവയ്ക്കു സ്തോത്രം ചെയ്യുവീൻ; 2 ദൈവം നല്ലവനല്ലയോ; അവിടുത്തെ ദയ എന്നേക്കും ഉള്ളതാകുന്നു.