Psalms 89
1യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും; 2 തലമുറതലമുറയോളം എന്‍റെ വായ്കൊണ്ട് അങ്ങേയുടെ വിശ്വസ്തതയെ അറിയിക്കും. 1
2“ദയ എന്നേക്കും ഉറച്ചുനില്ക്കും” എന്നു ഞാൻ പറയുന്നു; 2 അങ്ങേയുടെ വിശ്വസ്തതയെ അങ്ങ് സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു. 1
3എന്‍റെ വൃതനോട് ഞാൻ ഒരു നിയമവും 2 എന്‍റെ ദാസനായ ദാവീദിനോട് സത്യവും ചെയ്തിരിക്കുന്നു. 1
4“നിന്‍റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; 2 നിന്‍റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.” സേലാ. 1
5യഹോവേ, സ്വർഗ്ഗം അങ്ങേയുടെ അത്ഭുതങ്ങളെയും 2 വിശുദ്ധന്മാരുടെ സഭയിൽ അങ്ങേയുടെ വിശ്വസ്തതയെയും വർണ്ണിക്കും. 1
6സ്വർഗ്ഗത്തിൽ യഹോവയോട് സദൃശനായവൻ ആര്‍? 2 ദേവപുത്രന്മാരിൽ യഹോവയ്ക്ക് തുല്യനായവൻ ആർ? 1
7ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനും 2 അവിടുത്തെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടുവാൻ യോഗ്യനും ആകുന്നു. 1
8സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെപ്പോലെ ബലവാൻ ആരാണുള്ളത്? 2 യഹോവേ, അങ്ങേയുടെ വിശ്വസ്തത അങ്ങയെ ചുറ്റിയിരിക്കുന്നു. 1
9അങ്ങ് സമുദ്രത്തിന്‍റെ ഗർവ്വത്തെ അടക്കിവാഴുന്നു; 2 അതിലെ തിരകൾ പൊങ്ങുമ്പോൾ അങ്ങ് അവയെ അമർത്തുന്നു. 1
10അങ്ങ് രഹബിനെ + 89:10 രഹബിനെ രഹബ് എന്നത് കൊണ്ടു ഇവിടെ അര്‍ത്ഥമാക്കുന്നത് പുരാണ കടല്‍ പാമ്പിനെയാണ്. ഒരു ഹതനെപ്പോലെ തകർത്തു; 2 അങ്ങേയുടെ ബലമുള്ള ഭുജംകൊണ്ട് അങ്ങേയുടെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു. 1
11ആകാശം നിനക്കുള്ളത്, ഭൂമിയും അങ്ങേക്കുള്ളത്; 2 ഭൂതലവും അതിന്‍റെ പൂർണ്ണതയും അങ്ങ് സ്ഥാപിച്ചിരിക്കുന്നു. 1
12ദക്ഷിണോത്തരദിക്കുകളെ അങ്ങ് സൃഷ്ടിച്ചിരിക്കുന്നു; 2 താബോരും + 89:12 താബോരും താബോര്‍, ഗലീല തടാകത്തിന്‍റെ തെക്കേ അറ്റത്തിനു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന 555 മീറ്റര്‍ ഉയരമുള്ള ഒരു പര്‍വ്വതമാണ്. ഹെർമ്മോനും + 89:12 ഹെർമ്മോനും ഹെര്‍മ്മോന്‍ പര്‍വതം ഗലീല തടാകത്തിനു വടക്കു കിഴക്ക് 75 കിലോമീറ്റര്‍ ദൂരത്തിലായി സ്ഥിതിചെയ്യുന്നു. അതിന്‍റെ ഉയരം ഏകദേശം 8940 അടിയാണ് അങ്ങേയുടെ നാമത്തിൽ ആനന്ദിക്കുന്നു; 1
13അങ്ങേയുടെ ഭുജം വീര്യമുള്ളത്; 2 അങ്ങേയുടെ കൈ ബലമുള്ളതും അങ്ങേയുടെ വലങ്കൈ ഉന്നതവും ആകുന്നു. 1
14നീതിയും ന്യായവും അങ്ങേയുടെ സിംഹാസനത്തിന്‍റെ അടിസ്ഥാനമാകുന്നു; 2 ദയയും വിശ്വസ്തതയും അങ്ങേക്കു മുമ്പായി നടക്കുന്നു. 1
15ജയഘോഷം + 89:15 ജയഘോഷം ദൈവത്തെ ആരാധിക്കുമ്പോള്‍ ഉണ്ടാക്കപ്പെടുന്ന സ്തുതിയുടെ ശബ്ദം അറിയുന്ന ജനം ഭാഗ്യമുള്ളത്; 2 യഹോവേ, അവർ അങ്ങേയുടെ മുഖപ്രകാശത്തിൽ നടക്കും. 1
16അവർ ഇടവിടാതെ അങ്ങേയുടെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു; 2 അങ്ങേയുടെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു. 1
17അങ്ങ് അവരുടെ ബലത്തിന്‍റെ മഹത്ത്വമാകുന്നു; 2 അങ്ങേയുടെ പ്രസാദത്താൽ ഞങ്ങളുടെ ശക്തി + 89:17 ശക്തി-കൊമ്പ്ഉയർന്നിരിക്കുന്നു. 1
18നമ്മുടെ പരിച യഹോവയ്ക്കുള്ളതും 2 നമ്മുടെ രാജാവ് യിസ്രായേലിന്‍റെ പരിശുദ്ധനുള്ളവനും ആകുന്നു. 1
19അന്നു അങ്ങ് ദർശനത്തിൽ അങ്ങേയുടെ ഭക്തന്മാരോട് അരുളിച്ചെയ്തത്; 2 “ഞാൻ വീരനായ ഒരുവന് സഹായം നല്കുകയും 2 ജനത്തിൽനിന്ന് ഒരു വൃതനെ ഉയർത്തുകയും ചെയ്തു. 1
20ഞാൻ എന്‍റെ ദാസനായ ദാവീദിനെ കണ്ടെത്തി; 2 എന്‍റെ വിശുദ്ധതൈലംകൊണ്ട് അവനെ അഭിഷേകം ചെയ്തു. 1
21എന്‍റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; 2 എന്‍റെ ഭുജം അവനെ ബലപ്പെടുത്തും. 1
22ശത്രു അവനെ തോല്പിക്കുകയില്ല; 2 വഷളൻ അവനെ പീഡിപ്പിക്കുകയും ഇല്ല. 1
23ഞാൻ അവന്‍റെ വൈരികളെ അവന്‍റെ മുമ്പിൽ തകർക്കും; 2 അവനെ വെറുക്കുന്നവരെ സംഹരിക്കും, 1
24എന്നാൽ എന്‍റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; 2 എന്‍റെ നാമത്തിൽ അവന്‍റെ കൊമ്പ് ഉയർന്നിരിക്കും. 1
25അവന്‍റെ കൈ ഞാൻ സമുദ്രത്തിന്മേലും 2 അവന്‍റെ വലങ്കൈ നദികളുടെമേലും നീട്ടുമാറാക്കും. 1
26അവൻ എന്നോട്: ‘അങ്ങ് എന്‍റെ പിതാവ്, എന്‍റെ ദൈവം, 2 എന്‍റെ രക്ഷയുടെ പാറ’ എന്നിങ്ങനെ വിളിച്ചുപറയും. 1
27ഞാൻ അവനെ ആദ്യജാതനും 2 ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും. 1
28ഞാൻ അവന് എന്‍റെ ദയ എന്നേക്കും കാണിക്കും; 2 എന്‍റെ നിയമം അവനുവേണ്ടി സ്ഥിരമായി നില്ക്കും. 1
29ഞാൻ അവന്‍റെ സന്തതിയെ ശാശ്വതമായും 2 അവന്‍റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. 1
30അവന്‍റെ പുത്രന്മാർ എന്‍റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും 2 എന്‍റെ വിധികൾ അനുസരിച്ചുനടക്കാതിരിക്കുകയും 1
31എന്‍റെ ചട്ടങ്ങൾ ലംഘിക്കുകയും 2 എന്‍റെ കല്പനകൾ പ്രമാണിക്കാതിരിക്കുകയും ചെയ്താൽ 1
32ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും 2 അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും. 1
33എങ്കിലും എന്‍റെ ദയ ഞാൻ അവനിൽ നിന്നു നീക്കിക്കളയുകയില്ല; 2 എന്‍റെ വിശ്വസ്തതയ്ക്ക് ഭംഗം വരുത്തുകയുമില്ല. 1
34ഞാൻ എന്‍റെ നിയമം ലംഘിക്കുകയോ 2 എന്‍റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന് മാറ്റം വരുത്തുകയോ ചെയ്യുകയില്ല. 1
35ഞാൻ ഒരിക്കൽ എന്‍റെ വിശുദ്ധിയിൽ സത്യം ചെയ്തിരിക്കുന്നു; 2 ദാവീദിനോട് ഞാൻ ഭോഷ്കുപറയുകയില്ല. 1
36അവന്‍റെ സന്തതി ശാശ്വതമായും 2 അവന്‍റെ സിംഹാസനം എന്‍റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. 1
37അത് ചന്ദ്രനെപ്പോലെയും 2 ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും 2 എന്നേക്കും സ്ഥിരമായിരിക്കും.” സേലാ. 1
38എങ്കിലും അങ്ങ് ഉപേക്ഷിച്ച് തള്ളിക്കളയുകയും 2 അങ്ങേയുടെ അഭിഷിക്തനോട് കോപിക്കുകയും ചെയ്തു. 1
39അങ്ങേയുടെ ദാസനോടുള്ള നിയമത്തെ അങ്ങ് തള്ളിക്കളഞ്ഞു; 2 അവന്‍റെ കിരീടത്തെ അങ്ങ് നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു. 1
40അങ്ങ് അവന്‍റെ വേലി എല്ലാം പൊളിച്ചു; 2 അവന്‍റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു. 1
41വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; 2 തന്‍റെ അയല്ക്കാർക്ക് അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു. 1
42അങ്ങ് അവന്‍റെ വൈരികളുടെ വലംകൈ ഉയർത്തി; 2 അവന്‍റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു. 1
43അവന്‍റെ വാളിന്‍റെ വായ്ത്തല അങ്ങ് മടക്കി; 2 യുദ്ധത്തിൽ അവനെ നില്‍ക്കുമാറാക്കിയതുമില്ല. 1
44അവന്‍റെ തേജസ്സ് + 89:44 തേജസ്സ്-രാജദണ്ഡ് അങ്ങ് ഇല്ലാതെയാക്കി; 2 അവന്‍റെ സിംഹാസനം നിലത്ത് തള്ളിയിട്ടു. 1
45അവന്‍റെ യൗവനത്തെ അങ്ങ് ചുരുക്കി; 2 അങ്ങ് അവനെ ലജ്ജകൊണ്ട് മൂടിയിരിക്കുന്നു. സേലാ. 1
46യഹോവേ, അങ്ങ് നിത്യം മറഞ്ഞുകളയുന്നതും 2 അങ്ങേയുടെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം? 1
47എന്‍റെ ആയുസ്സ് എത്രചുരുക്കം എന്നു ഓർക്കേണമേ; 2 എന്ത് വ്യർത്ഥതയ്ക്കായി അങ്ങ് മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു? 1
48ജീവിച്ചിരുന്ന് മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആര്‍? 2 തന്‍റെ പ്രാണനെ പാതാളത്തിന്‍റെ കയ്യിൽനിന്ന് വിടുവിക്കുന്നവനും ആരാണ്? സേലാ. 1
49കർത്താവേ, അങ്ങേയുടെ വിശ്വസ്തതയിൽ അവിടുന്ന് ദാവീദിനോട് 2 സത്യംചെയ്ത അങ്ങേയുടെ പുരാതനകൃപകൾ എവിടെ? 1
50കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കേണമേ; 2 എന്‍റെ മാർവ്വിടത്തിൽ ഞാൻ സകല ജനതയുടെയും നിന്ദ വഹിക്കുന്നതു തന്നെ. 1
51യഹോവേ, അങ്ങേയുടെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ; 2 അവർ അങ്ങേയുടെ അഭിഷിക്തന്‍റെ കാലടികളെ നിന്ദിക്കുന്നു. 1
52യഹോവ എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. 2 ആമേൻ, ആമേൻ.