Psalms · ബൈബിൾ (മലയാളം)

Psalms 144

1എന്‍റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; 2 അവിടുന്ന് യുദ്ധത്തിന് എന്‍റെ കൈകളെയും 2 പോരിന് എന്‍റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു. 1

2എന്‍റെ ദയയും എന്‍റെ കോട്ടയും 2 എന്‍റെ ഗോപുരവും എന്‍റെ രക്ഷകനും 1 എന്‍റെ പരിചയും ഞാൻ ശരണമാക്കിയവനും 2 യഹോവ രാജ്യങ്ങളെ + 144:2 രാജ്യങ്ങളെ എന്‍റെ ജനം എന്‍റെ കീഴില്‍ തോല്പ്പിക്കുമാറാക്കുന്നു. 1

3യഹോവേ, മനുഷ്യനെ അങ്ങ് ഗണ്യമാക്കുവാൻ അവൻ എന്തുണ്ട്? 2 മനുഷ്യനെ + 144:3 മനുഷ്യനെ മര്‍ത്യപുത്രനെ അങ്ങ് വിചാരിക്കുവാൻ അവൻ എന്തുമാത്രം? 1

4മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യമത്രെ. 2 അവന്‍റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു. 1

5യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരേണമേ; 2 പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ. 1

6മിന്നൽ അയച്ച് അവരെ ചിതറിക്കേണമേ; 2 അങ്ങേയുടെ അസ്ത്രങ്ങൾ എയ്ത് അവരെ തോല്പിക്കേണമേ. 1

7ഉയരത്തിൽനിന്ന് തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ; 2 പെരുവെള്ളത്തിൽനിന്നും അന്യജനതകളുടെ കൈയിൽനിന്നും എന്നെ രക്ഷിക്കേണമേ! 1

8അവരുടെ വായ് ഭോഷ്ക് സംസാരിക്കുന്നു; 2 അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു. 1

9ദൈവമേ, ഞാൻ അങ്ങേയ്ക്കായി പുതിയ ഒരു പാട്ടുപാടും; 2 പത്തു കമ്പിയുള്ള വീണകൊണ്ട് ഞാൻ അങ്ങേക്ക് കീർത്തനം ചെയ്യും. 1

10നീ രാജാക്കന്മാർക്കു ജയം നല്കുകയും 2 അങ്ങേയുടെ ദാസനായ ദാവീദിനെ മരണകരമായ വാളിൽനിന്ന് 2 രക്ഷിക്കുകയും ചെയ്യുന്നുവല്ലോ. 1

11അന്യജനതകളുടെ കൈയിൽനിന്ന് എന്നെ വിടുവിച്ച് രക്ഷിക്കേണമേ; 2 അവരുടെ വായ് ഭോഷ്ക് സംസാരിക്കുന്നു; 2 അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു. 1

12ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴച്ചുവളരുന്ന തൈകൾപോലെയും 2 ഞങ്ങളുടെ പുത്രിമാർ അരമനയ്ക്കായി കൊത്തിയ മൂലത്തൂണുകൾപോലെയും ആയിരിക്കട്ടെ. 1

13ഞങ്ങളുടെ കളപ്പുരകൾ വിവിധ ധാന്യം നല്കുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ. 2 ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ പുല്പുറങ്ങളിൽ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ. 1

14ഞങ്ങളുടെ കാളകൾ ചുമട് ചുമക്കട്ടെ; 2 മതിൽ തകർക്കുന്നതും പടയ്ക്കു പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളിൽ നിലവിളിയും ഇല്ലാതെയിരിക്കട്ടെ. 1

15ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളത്; 2 യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.

← Psalms 143Read In The App, Free →Psalms 145 →

Study Psalms 144

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150