Psalms 137
1ബാബേൽനദികളുടെ തീരത്ത് ഞങ്ങൾ ഇരുന്നു, 2 സീയോനെ ഓർമ്മിച്ചപ്പോൾ ഞങ്ങൾ കരഞ്ഞു. 1
2അതിന്‍റെ നടുവിലുള്ള അലരിവൃക്ഷങ്ങളിന്മേൽ 2 ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു. 1
3ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ: 2 “സീയോൻഗീതങ്ങളിൽ ഒന്ന് പാടുവിൻ” എന്നു പറഞ്ഞു; 2 ഞങ്ങളെ പീഡിപ്പിച്ചവർ ഗീതങ്ങളും സന്തോഷവും ഞങ്ങളോടു ചോദിച്ചു. 1
4ഞങ്ങൾ യഹോവയുടെ ഗീതം 2 അന്യദേശത്ത് പാടുന്നതെങ്ങനെ? 1
5യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ 2 എന്‍റെ വലങ്കൈകൊണ്ട് കിന്നരം വായിക്കുവാന്‍ എനിക്ക് പ്രപ്തിയില്ലാതെ പോകട്ടെ + 137:5 വായിക്കുവാന്‍ എനിക്ക് പ്രപ്തിയില്ലാതെ പോകട്ടെ എന്‍റെ വലങ്കൈ മറന്നുപോകട്ടെ. 1
6നിന്നെ ഞാൻ ഓർമ്മിക്കാതെ പോയാൽ, 2 യെരൂശലേമിനെ എന്‍റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, 2 എനിക്ക് പാടുവാന്‍ സാധിക്കാതെ പോകട്ടെ + 137:6 എനിക്ക് പാടുവാന്‍ സാധിക്കാതെ പോകട്ടെ എന്‍റെ നാവ് അണ്ണാക്കിനോടു പറ്റിപ്പോകട്ടെ. 1
7“ഇടിച്ചുകളയുവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളയുവിൻ!” 2 എന്നിങ്ങനെ പറഞ്ഞ ഏദോമ്യർക്കായി 2 യഹോവേ, യെരൂശലേമിന്‍റെ നാൾ ഓർമ്മിക്കേണമേ. 1
8നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ, 2 നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോട് ചെയ്യുന്നവൻ ഭാഗ്യവാൻ. 1
9നിന്‍റെ കുഞ്ഞുങ്ങളെ പിടിച്ച് 2 പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ.