Psalms · ബൈബിൾ (മലയാളം)

Psalms 66

1സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ; 1

2ദൈവനാമത്തിന്‍റെ മഹത്വം കീർത്തിക്കുവിൻ; 2 അവിടുത്തെ സ്തുതി മഹത്വപൂർണമാക്കുവിൻ. 1

3“അങ്ങേയുടെ പ്രവൃത്തികൾ എത്ര ഭയങ്കരം; 2 അങ്ങേയുടെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ അങ്ങേക്ക് കീഴടങ്ങും; 1

4സർവ്വഭൂമിയും അങ്ങയെ നമസ്കരിച്ച് പാടും; 2 അവർ തിരുനാമത്തിന് കീർത്തനം പാടും” എന്നിങ്ങനെ ദൈവത്തോട് പറയുവിൻ. സേലാ. 1

5വന്ന് ദൈവത്തിന്‍റെ പ്രവൃത്തികളെ നോക്കുവിൻ; 2 ദൈവം മനുഷ്യപുത്രന്മാരോടുള്ള തന്‍റെ പ്രവൃത്തിയിൽ ഭയങ്കരൻ. 1

6കർത്താവ് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; 2 അവർ കാൽനടയായി നദി കടന്നുപോയി; 2 അവിടെ നാം കർത്താവിൽ സന്തോഷിച്ചു. 1

7ദൈവം തന്‍റെ ശക്തിയാൽ എന്നേക്കും വാഴുന്നു; 2 അവിടുത്തെ കണ്ണ് ജനതകളെ നോക്കുന്നു; 2 മത്സരക്കാർ സ്വയം ഉയർത്തരുതേ. സേലാ. 1

8വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; 2 കർത്താവിന്‍റെ സ്തുതി ഉച്ചത്തിൽ കേൾപ്പിക്കുവിൻ. 1

9അവിടുന്ന് നമ്മെ ജീവനോടെ കാക്കുന്നു; 2 നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല. 1

10ദൈവമേ, അങ്ങ് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; 2 വെള്ളി ഊതിക്കഴിക്കും പോലെ അങ്ങ് ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു. 1

11അങ്ങ് ഞങ്ങളെ വലയിൽ അകപ്പെടുത്തി; 2 ഞങ്ങളുടെ മുതുകത്ത് ഒരു വലിയ ഭാരം വച്ചിരിക്കുന്നു. 1

12അങ്ങ് മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; 2 ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; 2 എങ്കിലും അങ്ങ് ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു. 1

13ഞാൻ ഹോമയാഗങ്ങളുമായി അങ്ങേയുടെ ആലയത്തിലേക്ക് വരും; 2 അങ്ങേക്കുള്ള എന്‍റെ നേർച്ചകളെ ഞാൻ കഴിക്കും. 1

14ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ 2 അവ എന്‍റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്‍റെ വായാൽ നേർന്നു. 1

15ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടി 2 തടിച്ച മൃഗങ്ങളെ അങ്ങേക്ക് ഹോമയാഗം കഴിക്കും; 2 ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. സേലാ. 1

16സകലഭക്തന്മാരുമേ, വന്നു കേൾക്കുവിൻ; 2 അവൻ എന്‍റെ പ്രാണനുവേണ്ടി ചെയ്തത് ഞാൻ വിവരിക്കാം. 1

17ഞാൻ എന്‍റെ അധരം കൊണ്ടു കർത്താവിനോട് നിലവിളിച്ചു; 2 എന്‍റെ നാവിന്മേൽ അവിടുത്തെ പുകഴ്ച ഉണ്ടായിരുന്നു. 1

18ഞാൻ എന്‍റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ 2 കർത്താവ് കേൾക്കുകയില്ലായിരുന്നു. 1

19എന്നാൽ ദൈവം കേട്ടിരിക്കുന്നു; 2 എന്‍റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു; 1

20എന്‍റെ പ്രാർത്ഥന തള്ളിക്കളയാതെയും 2 തന്‍റെ ദയ എന്നിൽനിന്ന് എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

← Psalms 65Read In The App, Free →Psalms 67 →

Study Psalms 66

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150