Psalms 76
1ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; 2 അവിടുത്തെ നാമം യിസ്രായേലിൽ വലിയതാകുന്നു. 1
2ദൈവത്തിന്‍റെ കൂടാരം ശാലേമിലും + 76:2 ശാലേമിലും യെരൂശലേമിലും 2 അവിടുത്തെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു. 1
3ദൈവം അവിടെവച്ച് മിന്നുന്ന അമ്പുകളും, യുദ്ധായുധങ്ങളായ 2 പരിചയും വാളും തകർത്തുകളഞ്ഞു. സേലാ. 1
4ശാശ്വതപർവ്വതങ്ങളെക്കാൾ 2 അവിടുന്ന് തേജസ്സും മഹിമയും ഉള്ളവനാകുന്നു. 1
5ധൈര്യശാലികളെ കൊള്ളയിട്ടു; അവർ നിദ്രപ്രാപിച്ചു; 2 പരാക്രമശാലികളായ ആർക്കും കൈക്കരുത്തില്ലാതെ പോയി. 1
6യാക്കോബിന്‍റെ ദൈവമേ, അങ്ങേയുടെ ശാസനയാൽ 2 തേരും കുതിരയും ഗാഢനിദ്രയിൽ വീണു. 1
7അങ്ങ് ഭയങ്കരനാകുന്നു; 2 അങ്ങ് കോപിച്ചാൽ തിരുമുമ്പാകെ നില്‍ക്കാൻ കഴിയുന്നവൻ ആര്‍? 1
8സ്വർഗ്ഗത്തിൽനിന്ന് അങ്ങ് വിധി കേൾപ്പിച്ചു; 2 ഭൂമിയിലെ സാധുക്കളെയെല്ലാം രക്ഷിക്കുവാൻ 1
9ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോൾ 2 ഭൂമി ഭയപ്പെട്ട് നിശ്ശബ്ദമായിരുന്നു. സേലാ. 1
10മനുഷ്യന്‍റെ ക്രോധം അങ്ങയെ സ്തുതിക്കും നിശ്ചയം; 2 ശേഷിക്കുന്ന ക്രോധം അവിടുന്ന് അരയ്ക്ക് കെട്ടും + 76:10 ശേഷിക്കുന്ന ക്രോധം അവിടുന്ന് അരയ്ക്ക് കെട്ടും യുദ്ധത്തില്‍ അവശേഷിക്കുന്ന ജനം നിന്‍റെ ഉത്സവം ആഘോഷിക്കും . 1
11നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവർത്തിക്കുകയും ചെയ്യുവിൻ; 2 കർത്താവിന്‍റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടേണ്ടവന് കാഴ്ച കൊണ്ടുവരട്ടെ. 1
12ദൈവം പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; 2 ഭൂമിയിലെ രാജാക്കന്മാർക്ക് അവിടുന്ന് ഭയങ്കരനാകുന്നു.