Psalms · ബൈബിൾ (മലയാളം)

Psalms 102

1യഹോവേ, എന്‍റെ പ്രാർത്ഥന കേൾക്കേണമേ; 2 എന്‍റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ. 1

2കഷ്ടദിവസത്തിൽ തിരുമുഖം എനിക്ക് മറയ്ക്കരുതേ; 2 അങ്ങേയുടെ ചെവി എങ്കലേക്ക് ചായിക്കേണമേ; 1 ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ. 1

3എന്‍റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; 2 എന്‍റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു. 1

4എന്‍റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; 2 ഞാൻ ഭക്ഷണം കഴിക്കുവാൻ മറന്നുപോകുന്നു. 1

5എന്‍റെ ഞരക്കത്തിന്‍റെ ഒച്ചനിമിത്തം 2 എന്‍റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു. 1

6ഞാൻ മരുഭൂമിയിലെ വേഴാമ്പൽ + 102:6 വേഴാമ്പൽ കഴുകന്‍ അല്ലെങ്കില്‍ മൂങ്ങ പോലെ ആകുന്നു; 2 ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നെ. 1

7ഞാൻ ഉറക്കം ഇളച്ചിരിക്കുന്നു; 2 വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു. 1

8എന്‍റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; 2 എന്നോട് ചീറുന്നവർ എന്‍റെ പേര് ചൊല്ലി ശപിക്കുന്നു. 1

9ഞാൻ അപ്പം പോലെ ചാരം തിന്നുന്നു; 2 എന്‍റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു; 1

10അങ്ങേയുടെ കോപവും ക്രോധവും ഹേതുവായി തന്നെ; 2 അങ്ങ് എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞുവല്ലോ. 1

11എന്‍റെ ആയുസ്സിന്‍റെ ദിനങ്ങള്‍ ചാഞ്ഞുപോകുന്ന നിഴൽപോലെയാകുന്നു; 2 ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു. 1

12യഹോവേ, അങ്ങ് എന്നേക്കുമുള്ളവൻ; 2 അങ്ങേയുടെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു. 1

13അങ്ങ് എഴുന്നേറ്റ് സീയോനോട് കരുണ കാണിക്കും; 2 അവളോടു കൃപ കാണിക്കുവാനുള്ള കാലം, 2 അതേ, അതിനുള്ള സമയം വന്നിരിക്കുന്നു. 1

14അങ്ങേയുടെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു താത്പര്യവും 2 അവളുടെ പൂഴിയോട് അലിവും തോന്നുന്നു. 1

15യഹോവ സീയോനെ പണിയുകയും 2 തന്‍റെ മഹത്വത്തിൽ പ്രത്യക്ഷനാകുകയും ചെയ്യും 1

16കർത്താവ് അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കുകയും 2 അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കുകയും ചെയ്തതുകൊണ്ട് 1

17ജനതകൾ യഹോവയുടെ നാമത്തെയും 2 ഭൂമിയിലെ സകലരാജാക്കന്മാരും അങ്ങേയുടെ മഹത്വത്തെയും ഭയപ്പെടും. 1

18വരുവാനിരിക്കുന്ന തലമുറക്കു വേണ്ടി ഇത് എഴുതിവയ്ക്കും; 2 സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും. 1

19യഹോവ ഉയരത്തിൽ, വിശുദ്ധമന്ദിരത്തിൽനിന്നു താഴേയ്ക്കു നോക്കി; 2 സ്വർഗ്ഗത്തിൽനിന്ന് അവിടുന്ന് ഭൂമിയെ വീക്ഷിച്ചു, 1

20ബദ്ധന്മാരുടെ ഞരക്കം കേൾക്കുവാനും 2 മരണത്തിന് നിയമിക്കപ്പെട്ടവരെ വിടുവിക്കുവാനും 1

21സീയോനിൽ യഹോവയുടെ നാമത്തെയും 2 യെരൂശലേമിൽ അവിടുത്തെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിനും 1

22യഹോവയെ സേവിക്കുവാൻ 2 ജനതകളും രാജ്യങ്ങളും കൂടിവന്നപ്പോൾ, 1

23ദൈവം ആയുസ്സിന്‍റെ മധ്യത്തില്‍ വച്ചു + 102:23 ദൈവം ആയുസ്സിന്‍റെ മധ്യത്തില്‍ വച്ചു ദൈവം വഴിയിൽവച്ച് എന്‍റെ ബലം ക്ഷയിപ്പിച്ചു; 2 അവിടുന്ന് എന്‍റെ നാളുകൾ ചുരുക്കിയിരിക്കുന്നു. 1

24“എന്‍റെ ദൈവമേ, ആയുസ്സിന്‍റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ” എന്നു ഞാൻ പറഞ്ഞു; 2 അങ്ങേയുടെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു. 1

25പൂർവ്വകാലത്ത് അങ്ങ് ഭൂമിക്ക് അടിസ്ഥാനമിട്ടു; 2 ആകാശം അങ്ങേയുടെ കൈകളുടെ പ്രവൃത്തി ആകുന്നു. 1

26അവ നശിക്കും അവിടുന്ന് നിലനില്ക്കും; 2 അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; 1 ഉടുപ്പുപോലെ അങ്ങ് അവയെ മാറ്റും; 2 അവ മാറിപ്പോകുകയും ചെയ്യും. 1

27അവിടുന്ന് അനന്യനാകുന്നു; 2 അങ്ങേയുടെ സംവത്സരങ്ങൾ അവസാനിക്കുകയുമില്ല. 1

28അങ്ങേയുടെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും; 2 അവരുടെ സന്തതി അങ്ങേയുടെ സന്നിധിയിൽ നിലനില്ക്കും.

← Psalms 101Read In The App, Free →Psalms 103 →

Study Psalms 102

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150