Psalms 112
1യഹോവയെ സ്തുതിക്കുവിൻ; 1 യഹോവയെ ഭയപ്പെട്ട്, അവിടുത്തെ കല്പനകൾ 2 ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ. 1
2അവന്‍റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; 2 നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും. 1
3ഐശ്വര്യവും സമ്പത്തും അവന്‍റെ വീട്ടിൽ ഉണ്ടാകും; 2 അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു. 1
4നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; 2 അവൻ + 112:4 അവൻ ദൈവം കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു. 1
5കൃപ തോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; 2 വിവേകത്തോടെ അവൻ തന്‍റെ കാര്യം നടത്തും. 1
6അവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; 2 നീതിമാൻ എന്നേക്കും സ്മരിക്കപ്പെടും. 1
7ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; 2 അവന്‍റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും. 1
8അവന്‍റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; 2 അവൻ ശത്രുക്കളിൽ തന്‍റെ ആഗ്രഹം നിവർത്തിച്ചുകാണും. 1
9അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു; 2 അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു; 2 അവന്‍റെ ശക്തി + 112:9 ശക്തി കൊമ്പ് ബഹുമാനത്തോടെ ഉയർന്നിരിക്കും. 1
10ദുഷ്ടൻ അത് കണ്ടു വ്യസനിക്കും; 2 അവൻ പല്ലുകടിച്ച് ഉരുകിപ്പോകും; 2 ദുഷ്ടന്‍റെ ആശ നശിച്ചുപോകും.