Psalms · ബൈബിൾ (മലയാളം)

Psalms 51

1ദൈവമേ, അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നോട് കൃപയുണ്ടാകേണമേ; 2 അങ്ങേയുടെ ബഹുവിധമായ കാരുണ്യപ്രകാരം 2 എന്‍റെ ലംഘനങ്ങൾ മായിച്ചുകളയേണമേ. 1

2എന്നെ നന്നായി കഴുകി എന്‍റെ അകൃത്യം പോക്കേണമേ; 2 എന്‍റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ. 1

3എന്‍റെ ലംഘനങ്ങൾ ഞാൻ അറിയുന്നു; 2 എന്‍റെ പാപം എപ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു. 1

4അങ്ങയോടു തന്നെ ഞാൻ പാപംചെയ്തു; 2 അവിടുത്തേക്ക് അനിഷ്ടമായത് ഞാൻ ചെയ്തിരിക്കുന്നു. 1 സംസാരിക്കുമ്പോൾ അവിടുന്ന് നീതിമാനായും 2 വിധിക്കുമ്പോൾ നിർമ്മലനായും ഇരിയ്ക്കുന്നുവല്ലോ. 1

5ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; 2 പാപത്തിൽ എന്‍റെ അമ്മ എന്നെ ഗർഭംധരിച്ചു. 1

6അന്തർഭാഗത്തെ സത്യമല്ലോ അവിടുന്ന് ഇച്ഛിക്കുന്നത്; 2 അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ. 1

7ഞാൻ നിർമ്മലനാകേണ്ടതിന് എന്‍റെ പാപങ്ങളെ കഴുകേണമേ + 51:7 എന്‍റെ പാപങ്ങളെ കഴുകേണമേ ഈ സോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കേണമേ; 2 ഞാൻ ഹിമത്തെക്കാൾ വെണ്മയാകേണ്ടതിന് എന്നെ കഴുകേണമേ. 1

8സന്തോഷവും ആനന്ദവും എന്നെ കേൾപ്പിക്കേണമേ; 2 അവിടുന്ന് ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ. 1

9എന്‍റെ പാപങ്ങൾ കാണാത്തവിധം തിരുമുഖം മറയ്ക്കേണമേ; 2 എന്‍റെ അകൃത്യങ്ങളെല്ലാം മായിച്ചുകളയേണമേ. 1

10ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ച് 2 സ്ഥിരതയുള്ള ഒരു ആത്മാവ് എന്നിൽ പുതുക്കേണമേ. 1

11തിരുസന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ 2 അങ്ങേയുടെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കുകയുമരുതേ. 1

12അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരേണമേ; 2 മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ. 1

13അപ്പോൾ ഞാൻ അതിക്രമക്കാരോട് അവിടുത്തെ വഴികൾ ഉപദേശിക്കും; 2 പാപികൾ നിങ്കലേക്ക് മനം തിരിഞ്ഞുവരും. 1

14ദൈവമേ, എന്‍റെ രക്ഷയുടെ ദൈവമേ! 2 രക്തം ചിന്തിയ പാപത്തിൽനിന്ന് എന്നെ മോചിപ്പിക്കേണമേ; 2 എന്നാൽ എന്‍റെ നാവ് അങ്ങേയുടെ നീതിയെ ഘോഷിക്കും. 1

15കർത്താവേ, എന്‍റെ അധരങ്ങളെ തുറക്കേണമേ; 2 എന്നാൽ എന്‍റെ വായ് അങ്ങേക്ക് സ്തുതിപാടും. 1

16ഹനനയാഗം അവിടുന്ന് ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; 2 ഹോമയാഗത്തിൽ അങ്ങേക്ക് പ്രസാദവുമില്ല. 1

17ദൈവത്തിന് പ്രസാദകരമയിരിക്കുന്ന ഹനനയാഗങ്ങൾ + 51:17 ദൈവത്തിന് പ്രസാദകരമയിരിക്കുന്ന ഹനനയാഗങ്ങൾ ദൈവമേ, എന്‍റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സല്ലയോ? 2 തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, അവിടുന്ന് നിരസിക്കുകയില്ല. 1

18അവിടുത്തെ പ്രസാദപ്രകാരം സീയോനോട് നന്മ ചെയ്യേണമേ; 2 യെരൂശലേമിന്‍റെ മതിലുകളെ പണിയേണമേ; 1

19അപ്പോൾ അവിടുന്ന് നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും; 2 അപ്പോൾ അവർ അങ്ങേയുടെ യാഗപീഠത്തിൽ കാളകളെ അർപ്പിക്കും.

← Psalms 50Read In The App, Free →Psalms 52 →

Study Psalms 51

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150