Psalms 25
1യഹോവേ, അങ്ങയിലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു; 1
2എന്‍റെ ദൈവമേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; 2 ഞാൻ ലജ്ജിച്ചുപോകരുതേ; 2 എന്‍റെ ശത്രുക്കൾ എന്‍റെ മേൽ ജയം ഘോഷിക്കരുതേ. 1
3അങ്ങേയ്ക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല; 2 വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും. 1
4യഹോവേ, അങ്ങേയുടെ വഴികൾ എന്നെ അറിയിക്കേണമേ; 2 അങ്ങേയുടെ പാതകൾ എനിക്ക് ഉപദേശിച്ചു തരേണമേ! 1
5അങ്ങേയുടെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കേണമേ; 2 അവിടുന്ന് എന്‍റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; 2 ദിവസം മുഴുവൻ ഞാൻ അങ്ങേയ്ക്കായി കാത്തിരിക്കുന്നു. 1
6യഹോവേ, അങ്ങേയുടെ കരുണയും ദയയും ഓർക്കേണമേ; 2 അവ പണ്ടുപണ്ടേയുള്ളവയല്ലോ. 1
7എന്‍റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ; 2 യഹോവേ, അങ്ങേയുടെ കൃപയും ദയയും നിമിത്തംതന്നെ, എന്നെ ഓർക്കേണമേ. 1
8യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. 2 അതുകൊണ്ട് അവിടുന്ന് പാപികളെ നേർവഴി പഠിപ്പിക്കുന്നു. 1
9സൗമ്യതയുള്ളവരെ അവിടുന്ന് ന്യായത്തിൽ നടത്തുന്നു; 2 സൗമ്യതയുള്ളവർക്ക് തന്‍റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു. 1
10യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക് 2 അവിടുത്തെ വഴികളെല്ലാം ദയയും സത്യവും ആകുന്നു. 1
11യഹോവേ, എന്‍റെ അകൃത്യം വലിയത്; 2 തിരുനാമംനിമിത്തം അത് ക്ഷമിക്കേണമേ. 1
12യഹോവാഭക്തനായ പുരുഷൻ ആര്‍? 2 അവൻ തിരഞ്ഞെടുക്കേണ്ട വഴി കർത്താവ് അവന് കാണിച്ചുകൊടുക്കും. 1
13അവൻ മനോസുഖത്തോടെ വസിക്കും; 2 അവന്‍റെ സന്തതി ദേശം അവകാശമാക്കും. 1
14യഹോവയുടെ സഖിത്വം തന്‍റെ ഭക്തന്മാർക്ക് ഉണ്ടാകും; 2 അവിടുന്ന് തന്‍റെ നിയമം അവരെ അറിയിക്കുന്നു. 1
15എന്‍റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു; 2 കർത്താവ് എന്‍റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും. 1
16എന്നിലേക്ക് തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ; 2 ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു. 1
17എന്‍റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; 2 എന്‍റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കേണമേ. 1
18എന്‍റെ അരിഷ്ടതയും അതിവേദനയും നോക്കണമേ; 2 എന്‍റെ സകലപാപങ്ങളും ക്ഷമിക്കേണമേ. 1
19എന്‍റെ ശത്രുക്കൾ എത്രയെന്ന് നോക്കണമേ; അവർ പെരുകിയിരിക്കുന്നു; 2 അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു; 1
20എന്‍റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കേണമേ; 2 അങ്ങയെ ശരണമാക്കിയിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ. 1
21നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; 2 ഞാൻ അങ്ങയിൽ പ്രത്യാശ വച്ചിരിക്കുന്നുവല്ലോ. 1
22ദൈവമേ, യിസ്രായേലിനെ 2 അവന്‍റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ.