Psalms · ബൈബിൾ (മലയാളം)

Psalms 145

1എന്‍റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും; 2 ഞാൻ അങ്ങേയുടെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും. 1

2ദിനംതോറും ഞാൻ അങ്ങയെ വാഴ്ത്തും; 2 ഞാൻ അങ്ങേയുടെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും. 1

3യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; 2 അവിടുത്തെ മഹിമ അഗോചരമത്രേ. 1

4ഒരു തലമുറ മറ്റൊരു തലമുറയോട് അങ്ങേയുടെ ക്രിയകളെ പുകഴ്ത്തി 2 അങ്ങേയുടെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും. 1

5അങ്ങേയുടെ പ്രതാപത്തിന്‍റെ തേജസ്സുള്ള മഹത്വത്തെയും 2 അങ്ങേയുടെ അത്ഭുതകാര്യങ്ങളെയും പറ്റി അവര്‍ പറയും + 145:5 അവര്‍ പറയും ഞാന്‍ പറയും. 1

6മനുഷ്യർ അങ്ങേയുടെ മഹാപ്രവൃത്തികളുടെ ശക്തിയെപ്പറ്റി പ്രസ്താവിക്കും; 2 ഞാൻ അങ്ങേയുടെ മഹിമയെ കുറിച്ച് ധ്യാനിക്കും + 145:6 ഞാൻ അങ്ങേയുടെ മഹിമയെ കുറിച്ച് ധ്യാനിക്കും ഞാൻ അങ്ങേയുടെ മഹിമ വർണ്ണിക്കും. 1

7അവർ അങ്ങേയുടെ വലിയ നന്മയുടെ ഓർമ്മ പ്രസിദ്ധമാക്കും; 2 അങ്ങേയുടെ നീതിയെക്കുറിച്ച് ഘോഷിച്ചുല്ലസിക്കും. 1

8യഹോവ കൃപയും കരുണയും 2 ദീർഘക്ഷമയും മഹാദയയും ഉള്ളവൻ. 1

9യഹോവ എല്ലാവർക്കും നല്ലവൻ; 2 തന്‍റെ സകലപ്രവൃത്തികളോടും കർത്താവിന് കരുണ തോന്നുന്നു. 1

10യഹോവേ, അങ്ങേയുടെ സകലപ്രവൃത്തികളും അങ്ങേക്കു സ്തോത്രം ചെയ്യും; 2 അങ്ങേയുടെ ഭക്തന്മാർ അങ്ങയെ വാഴ്ത്തും. 1

11മനുഷ്യപുത്രന്മാരോട് അവിടുത്തെ വീര്യപ്രവൃത്തികളും 2 അങ്ങേയുടെ രാജത്വത്തിന്‍റെ തേജസ്സുള്ള പ്രതാപവും പ്രസ്താവിക്കേണ്ടതിന് 1

12അവർ അങ്ങേയുടെ രാജ്യത്തിന്‍റെ മഹത്വം പ്രസിദ്ധമാക്കി 2 അങ്ങേയുടെ ശക്തിയെക്കുറിച്ച് സംസാരിക്കും. 1

13അങ്ങേയുടെ രാജത്വം നിത്യരാജത്വം ആകുന്നു; 2 അങ്ങേയുടെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു + 145:13 അങ്ങേയുടെ രാജത്വം നിത്യരാജത്വം ആകുന്നു; അങ്ങേയുടെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു യഹോവ തന്‍റെ എല്ലാ വാഗ്ദത്തങ്ങളോടും പ്രവര്‍ത്തികളോടും വിശ്വസ്തനാകുന്നു. 1

14വീഴുന്നവരെ എല്ലാം യഹോവ താങ്ങുന്നു; 2 കുനിഞ്ഞിരിക്കുന്നവരെ എന്‍റെ അടുക്കൽ അവിടുന്ന് നിവിർത്തുന്നു. 1

15എല്ലാവരുടെയും കണ്ണുകൾ അങ്ങയെ നോക്കി കാത്തിരിക്കുന്നു; 2 അങ്ങ് തത്സമയത്ത് അവർക്ക് ഭക്ഷണം കൊടുക്കുന്നു. 1

16അങ്ങ് തൃക്കൈ തുറന്ന് 2 ജീവനുള്ളതിനെല്ലാം അങ്ങേയുടെ പ്രസാദം കൊണ്ടു തൃപ്തിവരുത്തുന്നു. 1

17യഹോവ തന്‍റെ സകല വഴികളിലും നീതിമാനും 2 തന്‍റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു. 1

18യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, 2 സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സമീപസ്ഥനാകുന്നു. 1

19തന്‍റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്ന് സാധിപ്പിക്കും; 2 അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കും. 1

20യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുന്നു; 2 എന്നാൽ സകലദുഷ്ടന്മാരെയും അവിടുന്ന് നശിപ്പിക്കും. 1

21എന്‍റെ വായ് യഹോവയുടെ സ്തുതി പ്രസ്താവിക്കും; 2 സകലജഡവും കർത്താവിന്‍റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.

← Psalms 144Read In The App, Free →Psalms 146 →

Study Psalms 145

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150