Psalms 42
1മാൻ നീർത്തോടുകളിലേക്ക് ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ 2 ദൈവമേ, എന്‍റെ ആത്മാവ് അങ്ങയോട് ചേരുവാൻ കാംക്ഷിക്കുന്നു. 1
2എന്‍റെ ആത്മാവ് ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായി തന്നെ, ദാഹിക്കുന്നു; 2 ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും?. 1
3“നിന്‍റെ ദൈവം എവിടെ?” എന്നു അവർ എന്നോട് നിരന്തരം ചോദിക്കുന്നതുകൊണ്ട് 2 എന്‍റെ കണ്ണുനീർ രാവും പകലും എനിക്ക് ആഹാരമായി തീർന്നിരിക്കുന്നു. 1
4ഉത്സവം ആചരിക്കുന്ന ജനസമൂഹത്തോടൊപ്പം 2 സന്തോഷത്തോടും ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചും 1 ഞാൻ ദൈവാലയത്തിലേക്ക് പോകുന്നത് ഓർക്കുമ്പോൾ 2 എന്‍റെ ഹൃദയം തരളിതമാകുന്നു. 1
5എന്‍റെ ആത്മാവേ, നീ വിഷാദിച്ച് ഞരങ്ങുന്നതെന്തിന്? 2 ദൈവത്തിൽ പ്രത്യാശ വെക്കുക; 1 കർത്താവ് എന്‍റെ മേൽ മുഖം പ്രകാശിപ്പിച്ച് രക്ഷിക്കുന്ന ദൈവവുമാകുന്നു 2 എന്നു ഞാൻ ഇനിയും അവിടുത്തെ സ്തുതിക്കും. 1
6എന്‍റെ ദൈവമേ, എന്‍റെ ആത്മാവ് എന്‍റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; 2 അതുകൊണ്ട് യോർദ്ദാൻ പ്രദേശത്തും ഹെർമ്മോൻപർവ്വതങ്ങളിലും 2 മിസാർമലയിലുംവച്ച് ഞാൻ അവിടുത്തെ ഓർക്കുന്നു; 1
7അങ്ങേയുടെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പലിൽ ആഴി ആഴത്തെ വിളിക്കുന്നു; 2 അവിടുത്തെ ഓളങ്ങളും തിരമാലകളുമെല്ലാം എന്‍റെ മുകളിലൂടെ കടന്നുപോകുന്നു. 1
8യഹോവ പകൽനേരത്ത് തന്‍റെ ദയ കാണിക്കും; 2 രാത്രിസമയത്ത് ഞാൻ അവിടുത്തേക്ക് പാട്ട് പാടിക്കൊണ്ടിരിക്കും; 2 എന്‍റെ ജീവന്‍റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നെ. 1
9“അങ്ങ് എന്നെ മറന്നത് എന്തുകൊണ്ട്? 2 ശത്രുവിന്‍റെ ഉപദ്രവത്താൽ ഞാൻ ദുഃഖിച്ച് നടക്കേണ്ടി വന്നത് എന്തുകൊണ്ട്?” 2 എന്നു ഞാൻ എന്‍റെ പാറയായ ദൈവത്തോട് ചോദിക്കും. 1
10“നിന്‍റെ ദൈവം എവിടെ?” എന്നു എന്‍റെ ശത്രുക്കൾ ഇടവിടാതെ എന്നോട് ചോദിച്ചു കൊണ്ടു 2 എന്‍റെ അസ്ഥികൾ തകരും വിധം എന്നെ നിന്ദിക്കുന്നു. 1
11എന്‍റെ ആത്മാവേ, നീ വിഷാദിച്ച് ഞരങ്ങുന്നത് എന്തിന്? 2 ദൈവത്തിൽ പ്രത്യാശവക്കുക; 1 അവിടുന്ന് തന്‍റെ മുഖപ്രകാശത്താൽ എന്നെ രക്ഷിക്കുന്ന ദൈവവുമാകുന്നു 2 എന്നു ഞാൻ ഇനിയും അവിടുത്തെ സ്തുതിക്കും.