Psalms · ബൈബിൾ (മലയാളം)

Psalms 46

1ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; 2 കഷ്ടസമയത്ത് അവിടുന്ന് ഏറ്റവും അടുത്ത സഹായമായിരിക്കുന്നു. 1

2അതുകൊണ്ട്, ഭൂമി മാറിപ്പോയാലും, 2 പർവ്വതങ്ങൾ നീങ്ങി സമുദ്രമദ്ധ്യേ വീണാലും, 1

3അതിലെ വെള്ളം ഇരമ്പലോടെ കലങ്ങിയാലും 2 പ്രളയത്താൽ പർവ്വതങ്ങൾ കുലുങ്ങിയാലും, നാം ഭയപ്പെടുകയില്ല. സേലാ. 1

4ഒരു നദി ഉണ്ട്; അതിന്‍റെ തോടുകൾ ദൈവനഗരത്തെ, 2 അത്യുന്നതന്‍റെ വിശുദ്ധനിവാസത്തെ തന്നെ, സന്തോഷിപ്പിക്കുന്നു. 1

5ദൈവം അതിന്‍റെ മദ്ധ്യത്തിൽ ഉണ്ട്; അത് നീങ്ങിപ്പോകുകയില്ല; 2 ദൈവം അതികാലത്ത് തന്നെ അതിനെ സഹായിക്കും. 1

6ജനതകൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി; 2 കർത്താവ് തന്‍റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി. 1

7സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്; 2 യാക്കോബിന്‍റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു. സേലാ. 1

8വരുവിൻ യഹോവയുടെ പ്രവൃത്തികൾ നോക്കുവിൻ; 2 അവിടുന്ന് ഭൂമിയിൽ എത്ര വലിയ ശൂന്യത വരുത്തിയിരിക്കുന്നു! 1

9കർത്താവ് ഭൂമിയുടെ അറുതികൾ വരെ യുദ്ധങ്ങൾ നിർത്തൽ ചെയ്യുന്നു; 2 അവിടുന്ന് വില്ലൊടിച്ച് കുന്തം മുറിച്ച് രഥങ്ങൾ തീയിൽ ഇട്ടു ചുട്ടുകളയുന്നു + 46:9 കർത്താവ് ഭൂമിയുടെ അറുതികൾ വരെ യുദ്ധങ്ങൾ നിർത്തൽ ചെയ്യുന്നു; അവിടുന്ന് വില്ലൊടിച്ച് കുന്തം മുറിച്ച് രഥങ്ങൾ തീയിൽ ഇട്ടു ചുട്ടുകളയുന്നു പുരാതന കാലത്തുള്ള പരിചകള്‍ തടിയും തുകലും കൊണ്ടു നിര്‍മ്മിച്ചവയായിരുന്നു. ഒലിവെണ്ണ കൊണ്ടു മിക്കവാറും മിനുക്കാറുമുണ്ടായിരുന്നു. അതുകൊണ്ട് വേഗത്തില്‍ കത്തുമായിരുന്നു. 1

10യുദ്ധം നിര്‍ത്തുവിന്‍ + 46:10 യുദ്ധം നിര്‍ത്തുവിന്‍ മിണ്ടാതെയിരുന്ന്, ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുവിൻ, ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുവിൻ; 2 ഞാൻ ജനതകളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും. 1

11സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്; 2 യാക്കോബിന്‍റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു. സേലാ.

← Psalms 45Read In The App, Free →Psalms 47 →

Study Psalms 46

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150