Psalms 98
1യഹോവയ്ക്ക് ഒരു പുതിയ പാട്ടുപാടുവിൻ; 2 അവിടുന്ന് അത്ഭുതകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; 1 അവിടുത്തെ വലങ്കയ്യും അവിടുത്തെ വിശുദ്ധഭുജവും 2 അവിടുന്ന് ജയം നേടിയിരിക്കുന്നു. 1
2യഹോവ തന്‍റെ രക്ഷ അറിയിച്ചും 2 ജനതകളുടെ കാഴ്ചയിൽ തന്‍റെ നീതി വെളിപ്പെടുത്തിയുമിരിക്കുന്നു. 1
3ദൈവം യിസ്രായേൽഗൃഹത്തോടുള്ള തന്‍റെ ദയയും വിശ്വസ്തതയും ഓർമ്മിച്ചിരിക്കുന്നു; 2 ഭൂമിയുടെ അറുതികളിലുള്ളവരും നമ്മുടെ ദൈവത്തിന്‍റെ രക്ഷ കണ്ടിരിക്കുന്നു. 1
4സകലഭൂവാസികളുമേ, യഹോവയ്ക്ക് ആർപ്പിടുവിൻ; 2 ആനന്ദഘോഷത്തോടെ കീർത്തനം ചെയ്യുവിൻ. 1
5കിന്നരത്തോടെ യഹോവയ്ക്കു കീർത്തനം ചെയ്യുവിൻ; 2 കിന്നരത്തോടും സംഗീതസ്വരത്തോടും കൂടി തന്നെ. 1
6കൊമ്പും കാഹളവും ഊതി 2 രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിക്കുവിൻ! 1
7സമുദ്രവും അതിലുള്ളതും 2 ഭൂതലവും അതിൽ വസിക്കുന്നവരും ആരവം മുഴക്കട്ടെ. 1
8നദികൾ കൈ കൊട്ടട്ടെ; 2 പർവ്വതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചുഘോഷിക്കട്ടെ. 1
9കർത്താവ് ഭൂമിയെ ന്യായം വിധിക്കുവാൻ വരുന്നു; 2 ഭൂലോകത്തെ നീതിയോടും ജനതകളെ നേരോടുംകൂടി വിധിക്കും.