Psalms 81
1നമ്മുടെ ബലമായ ദൈവത്തിന് ഘോഷിക്കുവിൻ; 2 യാക്കോബിന്‍റെ ദൈവത്തിന് ആർപ്പിടുവിൻ. 1
2തപ്പും ഇമ്പമുള്ള കിന്നരവും 2 വീണയും എടുത്ത് സംഗീതം തുടങ്ങുവിൻ. 1
3അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ 2 പൗർണ്ണമാസിയിലും കാഹളം ഊതുവിൻ. 1
4ഇത് യിസ്രായേലിനു ഒരു ചട്ടവും 2 യാക്കോബിന്‍റെ ദൈവം നൽകിയ ഒരു പ്രമാണവും ആകുന്നു. 1
5മിസ്രയീം ദേശത്തിന് നേരെ പുറപ്പെട്ടപ്പോൾ 2 ദൈവം അത് യോസേഫിന് ഒരു സാക്ഷ്യമായി നിയമിച്ചു; 1 അവിടെ ഞാൻ അറിയാത്ത ഒരു ഭാഷ കേട്ടു. 1
6“ഞാൻ അവന്‍റെ തോളിൽനിന്ന് ചുമട് നീക്കി; 2 അവന്‍റെ കൈകൾ കൊട്ട വിട്ട് ഒഴിഞ്ഞു. 1
7കഷ്ടകാലത്ത് നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു; 2 ഇടിമുഴക്കത്തിന്‍റെ മറവിൽനിന്ന് ഞാൻ നിനക്കു ഉത്തരമരുളി; 2 മെരീബാവെള്ളത്തിൽ ഞാൻ നിന്നെ പരീക്ഷിച്ചു. സേലാ. 1
8“എന്‍റെ ജനമേ, കേൾക്കുക, ഞാൻ നിന്നോട് സാക്ഷ്യം പറയും. 2 യിസ്രായേലേ, നീ എന്‍റെ വാക്ക് കേട്ടെങ്കിൽ കൊള്ളാമായിരുന്നു. 1
9അന്യദൈവം നിനക്കു ഉണ്ടാകരുത്; 2 യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുത്. 1
10മിസ്രയീം ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന 2 യഹോവയായ ഞാൻ നിന്‍റെ ദൈവം ആകുന്നു; 2 നിന്‍റെ വായ് വിസ്താരമായി തുറക്കുക; ഞാൻ അതിനെ നിറയ്ക്കും. 1
11“എന്നാൽ എന്‍റെ ജനം എന്‍റെ വാക്ക് കേട്ടനുസരിച്ചില്ല; 2 യിസ്രായേൽ എന്നെ കൂട്ടാക്കിയതുമില്ല. 1
12അതുകൊണ്ട് അവർ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന് 2 ഞാൻ അവരെ ഹൃദയകാഠിന്യത്തിന് ഏല്പിച്ചുകളഞ്ഞു. 1
13അയ്യോ! എന്‍റെ ജനം എന്‍റെ വാക്കു കേൾക്കുകയും 2 യിസ്രായേൽ എന്‍റെ വഴികളിൽ നടക്കുകയും ചെയ്തെങ്കിൽ കൊള്ളാമായിരുന്നു. 1
14എന്നാൽ ഞാൻ വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു; 2 അവരുടെ വൈരികളുടെ നേരെ എന്‍റെ കൈ തിരിക്കുമായിരുന്നു. 1
15യഹോവയെ പകക്കുന്നവർ തിരുമുമ്പിൽ കീഴടങ്ങുമായിരുന്നു; 2 എന്നാൽ അവരുടെ ശുഭകാലം എന്നേക്കും നില്‍ക്കുമായിരുന്നു. 1
16അവിടുന്ന് മേല്ത്തരമായ ഗോതമ്പുകൊണ്ട് അവരെ പോഷിപ്പിക്കുമായിരുന്നു; 2 ഞാൻ പാറയിൽനിന്നുള്ള തേൻകൊണ്ട് നിനക്കു തൃപ്തിവരുത്തുമായിരുന്നു.“