Psalms 135
1യഹോവയെ സ്തുതിക്കുവിൻ; 1 യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ; 2 യഹോവയുടെ ദാസന്മാരേ, കർത്താവിനെ സ്തുതിക്കുവിൻ. 1
2യഹോവയുടെ ആലയത്തിലും 2 നമ്മുടെ ദൈവത്തിന്‍റെ ആലയത്തിന്‍റെ പ്രാകാരങ്ങളിലും നില്‍ക്കുന്നവരേ, 1
3യഹോവയെ സ്തുതിക്കുവിൻ; യഹോവ നല്ലവൻ അല്ലയോ; 2 കർത്താവിന്‍റെ നാമത്തിന് കീർത്തനം ചെയ്യുവിൻ; അത് മനോഹരമല്ലയോ. 1
4യഹോവ യാക്കോബിനെ തനിക്കായും 2 യിസ്രായേലിനെ തന്‍റെ നിക്ഷേപമായും തിരഞ്ഞെടുത്തിരിക്കുന്നു. 1
5യഹോവ വലിയവൻ എന്നും 2 നമ്മുടെ കർത്താവ് സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു. 1
6ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളുടെ ആഴങ്ങളിലും 2 യഹോവ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു. 1
7ദൈവം ഭൂമിയുടെ അറ്റത്തുനിന്ന് നീരാവി പൊങ്ങുമാറാക്കുന്നു; 2 അവിടുന്ന് മഴയ്ക്കായി മിന്നലുകൾ ഉണ്ടാക്കുന്നു; 2 തന്‍റെ ഭണ്ഡാരങ്ങളിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു. 1
8അവിടുന്ന് മിസ്രയീമിൽ, മനുഷ്യരുടെയും മൃഗങ്ങളുടെയും 2 കടിഞ്ഞൂലുകളെ ഒരുപോലെ സംഹരിച്ചു. 1
9മിസ്രയീം ദേശമേ, നിന്‍റെ മദ്ധ്യത്തിൽ ദൈവം ഫറവോന്‍റെമേലും 2 അവന്‍റെ സകലഭൃത്യന്മാരുടെ മേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു. 1
10ദൈവം വലിയ ജനതകളെ സംഹരിച്ചു; 2 ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു. 1
11അമോര്യരുടെ രാജാവായ സീഹോനെയും 2 ബാശാൻരാജാവായ ഓഗിനെയും 2 സകല കനാന്യരാജ്യങ്ങളെയും തന്നെ. 1
12അവരുടെ ദേശത്തെ തനിക്കു അവകാശമായി, 2 തന്‍റെ ജനമായ യിസ്രായേലിനു അവകാശമായി കൊടുത്തു. 1
13യഹോവേ, അങ്ങേയുടെ നാമം ശാശ്വതമായും 2 യഹോവേ, അങ്ങേയുടെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു. 1
14യഹോവ തന്‍റെ ജനത്തിന് ന്യായപാലനം ചെയ്യും; 2 കർത്താവ് തന്‍റെ ദാസന്മാരോട് സഹതപിക്കും. 1
15ജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും 2 മനുഷ്യരുടെ കൈവേലയും ആകുന്നു. 1
16അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; 2 കണ്ണുണ്ടെങ്കിലും കാണുന്നില്ല; 1
17അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; 2 അവയുടെ വായിൽ ശ്വാസവുമില്ല. 1
18അവ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; 2 അവയിൽ ആശ്രയിക്കുന്ന ഏതൊരുവനും അങ്ങനെ തന്നെ. 1
19യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; 2 അഹരോൻഗൃഹമേ, യഹോവയെ വാഴ്ത്തുക. 1
20ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; 2 യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുക. 1
21യെരൂശലേമിൽ അധിവസിക്കുന്ന യഹോവ 2 സീയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. 1 യഹോവയെ സ്തുതിക്കുവിൻ.